നമ്പർപ്ലേറ്റ് ലേലത്തിൽ പിരിഞ്ഞു കിട്ടിയത് 2.48 കോടി ദിർഹം
text_fieldsദുബൈ: റോഡ് ഗതാഗത അതോറിറ്റിയുടെ 96ാമത് നമ്പർ പ്ലേറ്റ് ലേലത്തിൽ പിരിഞ്ഞു കിട്ടിയത് 2.48 കോടി ദിർഹം.
ശനിയാഴ്ച നടത്തിയ ലേലത്തിൽ 80 നമ്പർപ്ലേറ്റുകളാണ് വിൽപ്പനക്ക് വെച്ചത്. ഇവയിൽ R111 എന്ന നമ്പറിനാണ് ഏറ്റവും കൂടുതൽ തുക കിട്ടിയത് 26.5 ലക്ഷം ദിർഹം. ലേലത്തിന് വാഹനമുടമകൾക്കിടയിലുള്ള സ്വീകാര്യതയാണ് ഇത്രയും പണം കിട്ടാൻ കാരണമെന്ന് ആർ.ടി.എയുടെലൈസൻസിങ് ഏജൻസി സി.ഇ.ഒ. അഹമ്മദ് ബഹ്റൂസിയാൻ പറഞ്ഞു.
F999 10.6 ലക്ഷത്തിനും M7777,N1000 എന്നിവ എട്ട് ലക്ഷത്തിനുമാണ് ലേലത്തിൽ പോയത്. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യൻ വ്യവസായിയായ ബൽവിന്ദർ സഹാനി സ്ഥാപിച്ച റിക്കാർഡ് ഇത്തവണയും ആരും മറികടന്നില്ല. D5 എന്ന നമ്പർ 3.3 കോടി ദിർഹം നൽകിയാണ് അന്ന് അദ്ദേഹം സ്വന്തമാക്കിയത്.
അതേസമയം ഡിസംബറിൽ Q2 എന്ന നമ്പർപ്ലേറ്റ് വിൽപ്പനക്ക് വെച്ചെങ്കിലും വാങ്ങാൻ ആരുമുണ്ടായിരുന്നില്ല.
ഒറ്റ അക്ക നമ്പർപ്ലേറ്റുകളിൽ അവസാനത്തേതായിരുന്നതിനാൽ അടിസ്ഥാന വിലയായി 3.3 കോടി ദിർഹം ആണ് നിശ്ചയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
