Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ സുയൂഹിൽ നമ്പർ...

അൽ സുയൂഹിൽ നമ്പർ പ്ലേറ്റ്​ പ്രിന്‍റിങ്​ ഫാക്ടറി തുറന്നു

text_fields
bookmark_border
അൽ സുയൂഹിൽ നമ്പർ പ്ലേറ്റ്​ പ്രിന്‍റിങ്​ ഫാക്ടറി തുറന്നു
cancel
camera_alt

അൽ സുയൂഹിൽ ആരംഭിച്ച നമ്പർ പ്ലേറ്റ്​ പ്രിന്‍റിങ്​ ഫാക്ടറി ഉദ്​ഘാടനത്തിനെത്തിയ ഉദ്യോഗസ്ഥർ

ഷാർജ: അൽ സുയൂഹിലെ അൽ ഇഹ്​സാൻ വാഹന പരിശോധന കേന്ദ്രത്തിൽ പുതിയ നമ്പർ പ്ലേറ്റ്​​ പ്രിന്‍റിങ്​ ഫാക്ടറി പ്രവർത്തനം ആരംഭിച്ചു. ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ഓപറേഷൻസ്​ ആൻഡ്​ സെക്യൂരിറ്റി സ​പോർട്ട്​ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. ജാസിം ബിൻ ഹദ്ദ അൽ സുവൈദി ഫാക്ടറിയുടെ ഉദ്​ഘാടനം നിർവഹിച്ചു. വെഹിക്കിൾ സർവിസസ്​ ഉപതലവൻ അബ്​ദുല്ല ഹുസൈൻ, അൽ ഇഹ്​സാൻ കേംബ്രിഹെൻസീവ്​ സെന്‍റർ കാർ കെയർ സർവിസസ്​ ഡയറക്ടർ മുഹമ്മദ്​ അൽ ദഫ്​രി, മറ്റ്​ മുതിർന്ന ഉദ്യോഗസ്ഥർ, പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പ​ങ്കെടുത്തു. ട്രാഫിക്​ സേവനങ്ങൾക്കുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ഉപഭോക്​താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി ഷാർജ പൊലീസ്​ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ്​ പുതിയ നമ്പർ പ്ലേറ്റ്​ പ്രിന്‍റിങ്​ ഫാക്ടറി എന്ന്​ അധികൃതർ വ്യക്​തമാക്കി.

ട്രാഫിക്​ സേവന സംവിധാനങ്ങളിൽ സുപ്രധാനമായ കാൽവെൽപ്പാണ്​ ഫാക്ടറി എന്ന്​​ ബ്രിഗേഡിയർ ഡോ. ജാസിം മുഹമ്മദ്​ ബിൻ ഹദ്ദ പറഞ്ഞു. ഉയർന്ന കാര്യക്ഷമതയോടെ കൂടുതൽ ട്രാഫിക്​ സേവനങ്ങൾ ഉപഭോക്​താക്കളിലേക്ക്​ എത്തിക്കുന്നതിൽ ​പൊലീസ്​ നേതൃത്വം കാണിക്കുന്ന പ്രതിബദ്ധതയുടെ തെളിവാണ്​ പുതിയ നമ്പർ പ്ലേറ്റ്​ പ്രിന്‍റിങ്​ ഫാക്ടറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്​ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും ഉപഭോക്​തൃ സംതൃപ്തിയും സന്തോഷവും വർധിപ്പിക്കുന്നതിനും സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:printingfactoryNumber Plate
News Summary - Number plate printing factory opens in Al Suwaiq
Next Story