Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുവർണ ജൂബിലിയിൽ...

സുവർണ ജൂബിലിയിൽ മുഖംമാറി വാഹനങ്ങളുടെ നമ്പർപ്ലേറ്റും

text_fields
bookmark_border
സുവർണ ജൂബിലിയിൽ മുഖംമാറി വാഹനങ്ങളുടെ നമ്പർപ്ലേറ്റും
cancel
camera_alt

ദേ​ശീ​യ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ദീ​പാ​ലം​കൃ​ത​മാ​യ അ​ബൂ​ദ​ബി കോ​ർ​ണി​ഷ്

അ​ബൂ​ദ​ബി: ദേ​ശീ​യ​ദി​നാ​ഘോ​ഷ​വേ​ള​യി​ൽ രാ​ജ്യ​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ​പ്ലേ​റ്റു​ക​ളു​ടെ മു​ഖ​വും മാ​റി. സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ഭാ​​ഗ​മാ​യി വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ​പ്ലേ​റ്റു​ക​ളി​ൽ 50 എ​ന്ന അ​ക്കം​കൂ​ടി ആ​ലേ​ഖ​നം ചെ​യ്​​താ​ണ് അ​ബൂ​ദ​ബി പൊ​ലീ​സി​െൻറ ജ​ന​റ​ൽ ക​മാ​ൻ​ഡ് പു​തി​യ മാ​റ്റം അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ന്ന​ലെ മു​ത​ലാ​ണ് പു​തി​യ ന​മ്പ​ർ​പ്ലേ​റ്റ് നി​ല​വി​ൽ വ​ന്ന​ത്. ഡി​സം​ബ​ർ ര​ണ്ടി​ന് യു.​എ.​ഇ 50ാം ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​െൻറ ഭാ​​ഗ​മാ​യാ​ണ് പു​തി​യ മോ​ഡ​ൽ ന​മ്പ​ർ​പ്ലേ​റ്റു​ക​ൾ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് സെ​ക്​​ട​ർ ഡ​യ​റ​ക്​​ട​ർ മേ​ജ​ർ ജ​ന​റ​ൽ അ​ഹ​മ്മ​ദ് സെ​യി​ഫ് ബി​ൻ സെ​യ്​​തൂ​ൻ അ​ൽ മാ​ഹി​രി അ​റി​യി​ച്ചു. ഡ്രൈ​വേ​ഴ്​​സ്​ ആ​ൻ​ഡ്​​ വെ​ഹി​ക്കി​ൾ ലൈ​സ​ൻ​സി​ങ് ഡ​യ​റ​ക്​​ട​റേ​റ്റി​െൻറ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും പു​തി​യ രീ​തി​യി​ലു​ള്ള ന​മ്പ​ർ​പ്ലേ​റ്റു​ക​ൾ വാ​ങ്ങാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Golden Jubilee
News Summary - Number plate of vehicles facing the Golden Jubilee
Next Story