Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ വിമാനത്താവളത്തിൽ...

ദുബൈ വിമാനത്താവളത്തിൽ ടാക്സികളുടെ എണ്ണം ഇരട്ടിയാക്കുന്നു

text_fields
bookmark_border
taxis of Dubai Taxi Company
cancel
camera_alt

ദുബൈ ടാക്സി കമ്പനിയുടെ ടാക്സികൾ

ദുബൈ: യാത്രക്കാരുടെ എണ്ണം വർധിച്ച ദുബൈ വിമാനത്താവളത്തിൽ കൂടുതൽ ടാക്സികൾ ഏർപ്പെടുത്തി ദുബൈ ടാക്സി കമ്പനി (ഡി.ടി.സി). നിലവിലുള്ളതിന്‍റെ ഇരട്ടി വാഹനങ്ങളാണ്​ യാത്രക്കാർക്ക്​ വേണ്ടി ഏർപ്പെടുത്തുന്നത്​. നിലവിൽ 350 ടാക്​സികളാണുള്ളത്​. പുതിയ നടപടിയോടെ ടാക്സികളുടെ എണ്ണം 700 ആകും. പുതുതായി ഏർപ്പെടുത്തുന്ന വാഹനങ്ങളെല്ലാം പരിസ്ഥിതി സൗഹൃദ ടാക്സികളായിരിക്കുമെന്നും അധികൃതർ വ്യക്​തമാക്കി​.

ദുബൈയിൽ എത്തുന്ന താമസക്കാരുടെയും സന്ദർശകരുടെയും യാത്ര സൗകര്യപ്രദമാക്കുന്നത്​ ലക്ഷ്യമിട്ടാണ്​ ഡി.ടി.സി പദ്ധതി നടപ്പാക്കുന്നത്​. എമിറേറ്റിൽ നടക്കുന്ന അന്താരാഷ്ട്ര പരിപാടികളുടെ എണ്ണം വർധിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്​. എയർപോർട്ട് ടാക്സി സേവനം ദുബൈ വിമാനത്താവളങ്ങളിലും പോർട്ട്​ റാശിദിലുമാണ്​ നിലവിൽ ലഭിക്കുന്നത്​. യു.എ.ഇയിൽ മുഴുവൻ ഭാഗങ്ങളിലേക്കും ദിവസം മുഴുവൻ സേവനം ലഭിക്കുകയും ചെയ്യും.

മികച്ച ജീവനക്കാരുടെ സേവനം ഉപഭോക്​താക്കൾക്ക്​ യാത്ര വളരെ എളുപ്പവും സുഗമവുമാക്കും. പുതിയ വാഹനങ്ങൾകൂടി ഉൾപ്പെടുത്തിയതോടെ ഡി.ടി.സി മേഖലയിലെ തന്നെ ഏറ്റവും വലിയ ടാക്സി സേവനദാതാക്കളാകും. ആകെ 5,566 ടാക്സികളാണ്​ കമ്പനിക്ക്​ കീഴിലുള്ളത്​. ഇത്​ ടാക്സി മേഖലയിലെ 45 ശതമാനം വരും.

കൂടുതൽ ടാക്സികൾ ഏർപ്പെടുത്തിയത്​ വിമാനത്താവളങ്ങളിൽ ടാക്സി സേവനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യംവെച്ചാണെന്ന്​ ഡി.ടി.സി സി.ഇ.ഒ മൻസൂർ റഹ്​മ അൽ ഫലാസി പറഞ്ഞു. ഇത്​ യാത്രക്കാരുടെ കാത്തുനിൽപ്പ്​ സമയം കുറക്കുകയും അതിവേഗ സേവനം ലഭ്യമാക്കുകയും ചെയ്യും. ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനമുറപ്പിക്കുന്നതിന്​ ആവശ്യമായ നടപടികളൊന്നും കമ്പനി പാഴാക്കില്ല -അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം 8.8 കോടി യാത്രക്കാർ ദുബൈ വിമാനത്താവളം വഴി സഞ്ചരിക്കുമെന്ന്​ പ്രവചിക്കപ്പെടുന്ന സാഹചര്യത്തിലാണ്​ കൂടുതൽ വാഹനങ്ങൾ ഏർപ്പെടുത്തി മുന്നോട്ടുപോകുന്നതെന്ന്​ പബ്ലിക്​ ട്രാൻസ്​പോർട്ട്​ ഏജൻസി സി.ഇ.ഒ അഹമ്മദ്​ ബഹ്​റോസിയൻ പറഞ്ഞു.

വിപുലവും പരിസ്ഥിതി സൗഹൃദവുമായ ടാക്സി സേവനം, ആഡംബര അനുഭവത്തിനായി പരിചയസമ്പന്നരായ ഡ്രൈവർമാർ കൈകാര്യം ചെയ്യുന്ന വി.ഐ.പി ലിമോസിൻ സേവനം, സമഗ്രമായ ബസ് സർവിസുകൾ, കോർപറേറ്റ് ഡെലിവറി എന്നിങ്ങനെ സേവനങ്ങൾ ഡി.ടി.സി നൽകിവരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai airportUAE Newstaxi
News Summary - number of taxis to be doubled at Dubai Airport
Next Story