എൻ.ടി.എസ് ഓണോത്സവം
text_fieldsഷാർജ ഇന്ത്യൻ സ്കൂളിലെ അധ്യാപക ഇതര ജീവനക്കാരുടെ ഓണാഘോഷത്തിൽനിന്ന്
ഷാർജ: എൻ.ടി.എസ് ഓണോത്സവം 2025 എന്ന പേരിൽ ഷാർജ ഇന്ത്യൻ സ്കൂളിലെ അധ്യാപക ഇതര ജീവനക്കാരുടെ ഓണാഘോഷം സംഘടിപ്പിച്ചു. ചെണ്ടമേളം, പുലിക്കളി, കുമ്മാട്ടി എന്നിവ ഉൾപ്പെടുന്ന ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സാംസ്കാരിക സമ്മേളനം ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനംചെയ്തു.
അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ജോയന്റ് സെക്രട്ടറി ജിബി ബേബി, സ്കൂൾ പ്രിൻസിപ്പൽമാർ, സ്കൂൾ എം.എസ്.ഒ എന്നിവരും മാനേജിങ് കമ്മിറ്റി അംഗങ്ങളും സംസാരിച്ചു. നോൺ ടീച്ചിങ് സ്റ്റാഫ് വെൽഫെയർ ഫണ്ട് പ്രസിഡന്റ് മണിയുടെ അധ്യക്ഷതയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിന് സെക്രട്ടറി മനോജ്കുമാർ സ്വാഗതം പറഞ്ഞു. ട്രഷറർ റഊഫ് നന്ദി പ്രകാശിപ്പിച്ചു.
അസോസിയേഷൻ ട്രഷറർ ഷാജി ജോണും സ്കൂൾ ഇ.എസ്.ഒമാരും സ്കൂളിലെ ഫ്ലീറ്റ് കംപ്ലൈൻസ് ഓഫിസർ, ഫ്ലീറ്റ് ഓപറേഷൻ ഓഫിസർമാർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. തുടർന്ന് അഞ്ച് മണിക്കൂർ നീണ്ടുനിന്ന അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. മലയാളികൾക്കൊപ്പം വിവിധ രാജ്യക്കാരായ നിരവധി പേരും ഓണാഘോഷത്തിൽ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

