ശിൽപി സുനിൽ കണ്ടല്ലൂരിന് സ്വീകരണം
text_fieldsപ്രശസ്ത മെഴുക് പ്രതിമ ശിൽപി സുനിൽ കണ്ടല്ലൂരിനും ഭാര്യ പൂജാ സുനിലിനും ഷാർജയിൽ കായംകുളം എൻ.ആർ.ഐ യു.എ.ഇ ചാപ്റ്റർ നൽകിയ സ്വീകരണം
ഷാർജ: യു.എ.ഇയിൽ എത്തിയ പ്രശസ്ത മെഴുക് പ്രതിമ ശിൽപി സുനിൽ കണ്ടല്ലൂരിനും ഭാര്യ പൂജ സുനിലിനും ഷാർജയിൽ കായംകുളം എൻ.ആർ.ഐ യു.എ.ഇ ചാപ്റ്റർ സ്വീകരണം നൽകി.
ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ.പി ജോൺസൺ, ജനത കൾച്ചറൽ സെന്റർ ഓവർസീസ് കമ്മിറ്റി പ്രസിഡന്റ് പി.ജി രാജേന്ദ്രൻ, കായംകുളം എൻ.ആർ.ഐ യു.എ.ഇ ചാപ്റ്റർ ഭാരവാഹികളായ റജി സാമുവൽ, അജിത് കണ്ടല്ലൂർ, സേതുനാഥ്, ചാറ്റർജി, സലാഹുദ്ദീൻ, മിനി സേതുനാഥ്, കോകില, സി.എ. ബിജു, ചാക്കോ ഊളക്കാടൻ, രാജീവ് പിള്ള, സച്ചിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

