എൻ.ആർ.െഎ-–ഇമറാത്തി ഇന്‍വെസ്റ്റേഴ്സ് ഗ്രൂപ്പ് ഇന്ത്യയില്‍ 6500 കോടി നിക്ഷേപിക്കും
text_fieldsദുബൈ: യു.എ.ഇയിലെ സ്വദേശി വ്യവസായികളും ഇന്ത്യന്‍ പ്രവാസി വ്യവസായികളും ചേര്‍ന്ന് രൂപം നല്‍കിയ എൻ.ആർ.െഎ- ഇമറാത്തി ഇന്‍വെസ്റ്റേഴ്സ് ഗ്രൂപ്പ് ഇന്ത്യയില്‍ 6500 കോടി രൂപയുടെ നിക്ഷേപം നടത്തും. ദുബൈയില്‍ പുരോഗമിക്കുന്ന ഇന്ത്യ-യു.എ.ഇ പങ്കാളിത്ത ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
പ്രവാസി വ്യവസായി ഡോ. ആസാദ് മൂപ്പന്‍ പ്രസിഡൻറായ ബിസിനസ് ലീഡേഴ്സ് ഫോറത്തിന് കീഴില്‍ അടുത്തിടെ രൂപം നല്‍കിയ ഗ്രൂപ്പാണ് എന്‍.ആര്‍.ഐ ഇമിറാത്തി ഇന്‍വെസ്റ്റേഴ്സ് ഗ്രൂപ്പ്. ലാഭകരമായ വന്‍കിട പദ്ധതികളിലാണ് നൂറ്കോടി യുഎസ് ഡോളറിെൻറ (6500 കോടി രൂപ) നിക്ഷേപം നടത്തുക. അടിസ്ഥാന സൗകര്യവികസനം, വ്യോമയാനം, ഐടി, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ യുഎഇ- ഇന്ത്യ സഹകരണം കൂടുതല്‍ ശക്തമാകണമെന്ന് ഉച്ചകോടിയില്‍ സംസാരിച്ച യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയും അടിസ്ഥാന സൗകര്യ വികസന മന്ത്രി അബ്ദുല്ല അല്‍ നുഐമിയും പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളർച്ച സുസ്ഥിരമാകണമെങ്കിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ 5.2 ലക്ഷം കോടി ഡോളറിെൻ നിക്ഷേപം ആവശ്യമാണെന്ന് ഏഷ്യൻ ഡവലപ്മെൻറ് ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2000 ഏപ്രിൽ മുതൽ 2017 ജൂൺ വരെയുള്ള കാലയളവിൽ 498.9 ബില്ല്യൻ ഡോളറിെൻറ നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടെന്ന് ഡിപ്പാർട്ട്മെൻറ് ഒാഫ് ഇൻഡസ്ട്രിയൽ പോളിസി ആൻറ് പ്രമോഷൻ ഉച്ചകോടിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2015 മുതൽ 2017 വരെയുള്ള കാലത്ത് 144.4 ബില്ല്യൺ ഡോളറിെൻറ നിക്ഷേപമാണ് എത്തിയത്. ഏറ്റവും കുടുതൽ നിക്ഷേപം എത്തിയത് 20016^2017 കാലത്താണ്. 43.5 ബില്ല്യൺ ഡോളർ. ഇന്ത്യയിലെ നിക്ഷേപ അവസരങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് റിപ്പോർട്ട് എന്ന് ഇന്ത്യയുടെ യു.എ.ഇയിലെ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെയും ഇന്ത്യ^യു.എ.ഇ സാമ്പത്തിക സഹകരണത്തിെൻറയും പുതിയ കാലഘട്ടത്തിനാണ് ഇപ്പോൾ നാം സാക്ഷ്യം വഹിക്കുന്നതെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. വ്യവസായ രംഗത്ത് പരസ്പരമുള്ള നിക്ഷേപത്തിന് ആക്കം കൂട്ടുന്ന നടപടികളാണ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് പ്രമുഖ വ്യവസായി എം.എ. യൂസുഫലി പറഞ്ഞു. നേരത്തേ അബൂദബി ചേംബര്‍ ഓഫ് കോമേഴ്സും ഇന്ത്യയില്‍ നൂറ്കോടി ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയില്‍ യുഎഇയിലെ കോര്‍പറേറ്റ് രംഗത്തെ 800 വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
