നോട്ട് നിരോധനം എല്ലാ ജനവിഭാഗങ്ങളും അംഗീകരിച്ചു -ഒ. രാജഗോപാല്‍
text_fieldsഅബൂബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് നിരോധനം സാധാരണക്കാരും പാവപ്പെട്ടവരുമടക്കം എല്ലാ ജനവിഭാഗങ്ങളും അംഗീകരിച്ചു എന്നതിന്‍െറ തെളിവാണ് പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വിജയമെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ. കള്ളപ്പണവും അഴിമതിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വിഴുങ്ങുന്ന ഘട്ടത്തിലാണ് നോട്ടുനിരോധനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അനുകൂല സാംസ്കാരിക സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍ ഫോറം (ഐ.പി.എഫ്) അബൂദബിയില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഒ. രാജഗോപാല്‍.
നോട്ട് നിരോധനം ഇന്ത്യയിലെ സമാന്തര സമ്പദ്ഘടനയെ തകര്‍ക്കാന്‍ കാരണമായി. ലോക രാജ്യങ്ങള്‍ നരേന്ദ്രമോദിയെ വാഴ്ത്തുകയാണിപ്പോള്‍.
യു.എ.ഇ അടക്കം എല്ലാ രാജ്യങ്ങളുമായും മികച്ച നയതന്ത്ര ബന്ധമുണ്ടാക്കിയെടുക്കാന്‍ മോദിക്ക് കഴിഞ്ഞു. 38 കോടി ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് നേരിട്ട് സഹായമത്തെിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.എസ്.എസ് അബൂദബി, സേവനം അബൂദബി, വിചാരവേദി, സമര്‍പ്പണം, ഹരേകൃഷ്ണ സംഘടനാ പ്രതിനിധികളും മജെസ്റ്റിക്ക് ഗ്രൂപ്പ് എം.ഡി ഹരീന്ദ്രന്‍, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ അഷ്റഫ് അലി എന്നിവരും ഒ. രാജഗോപാലിനെ പൊന്നാടയണിയിച്ചു. 30 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോകുന്ന പ്രസന്ന കുമാറിന് രാജഗോപാല്‍ ഉപഹാരം സമ്മാനിച്ചു. ഐ.പി.എഫ് പ്രസിഡന്‍റ് ഹരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മണികണ്ഠന്‍, ഗണേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. അജയ് സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
