Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമലംഘനം; നോട്ടറി സ്ഥാപനത്തിന് 30,000 ദിര്‍ഹം പിഴ

text_fields
bookmark_border
നിയമലംഘനം; നോട്ടറി സ്ഥാപനത്തിന് 30,000 ദിര്‍ഹം പിഴ
cancel

അബൂദബി: നിയമലംഘനം നടത്തിയ സ്വകാര്യ നോട്ടറി സ്ഥാപനത്തിന്​ 30000 ദിര്‍ഹം പിഴ ചുമത്തി അബൂദബി ജുഡീഷ്യല്‍ വകുപ്പിലെ സ്വകാര്യ നോട്ടറി അഫയേഴ്സ് കമ്മിറ്റി. അംഗീകൃത നിയമ ചട്ടക്കൂടുകള്‍ക്ക് അനുസൃതമായി നോട്ടറി സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉയര്‍ന്ന പ്രൊഫഷണല്‍ നിലവാരം ഉറപ്പാക്കുന്നതിനുമുള്ള വകുപ്പിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഇടപാടുകളുടെ കൃത്യത സംരക്ഷിക്കുന്നതിനും എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നു.

അബൂദബി ജൂഡീഷ്യല്‍ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂസുഫ് സഈദ് അല്‍ അബ്​റി അധ്യക്ഷത വഹിച്ച യോഗത്തിലായിരുന്നു സ്വകാര്യ നോട്ടറി സ്ഥാപനത്തിനെതിരേ നടപടി സ്വീകരിച്ചത്. യോഗത്തില്‍ നോട്ടറി സേവനങ്ങള്‍ നല്‍കുന്നവരുടെ പ്രകടനം വിലയിരുത്തുകയും ചെയ്തു. സ്വകാര്യ നോട്ടറി സേവനങ്ങള്‍ നല്‍കുന്നതിനായുള്ള ലൈസന്‍സ് പുതുക്കുന്നതിനും പുതിയ ലൈസന്‍സിനായുള്ള അപേക്ഷകളും യോഗത്തില്‍ അംഗീകരിച്ചു. ഇതോടെ സ്വകാര്യ നോട്ടറികളുടെ എണ്ണം 53 ആയി ഉയര്‍ന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Notary firm fined Dh30,000 for violating law
Next Story