ശ്രദ്ധേയമായി പ്രീമിയർ സ്റ്റുഡന്റ് ടെക് എക്സ്പോ
text_fieldsപ്രീമിയർ സ്റ്റുഡന്റ് ടെക് എക്സ്പോ സന്ദർശിക്കുന്ന അതിഥികൾ
ദുബൈ: നിർമിതബുദ്ധി വിദ്യാഭ്യാസ രംഗത്തെ ആഗോള സംരംഭകരായ സൈബർ സ്ക്വയറിന്റെ നേതൃത്വത്തിൽ ദുബൈ സർവകലാശാലയുമായി സഹകരിച്ച് അഞ്ചാമത് പ്രീമിയർ സ്റ്റുഡന്റ് ടെക് എക്സ്പോ നടത്തി. ദുബൈ സർവകലാശാല കാമ്പസിൽ നടന്ന ഫെസ്റ്റിൽ യു.എ.ഇ, സൗദി, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ, അധ്യാപകർ, സ്കൂൾ ലീഡർമാർ, രക്ഷിതാക്കൾ എന്നിവരുൾപ്പെടെ 800ലധികം പേർ പങ്കെടുത്തു.
കെ.ജി മുതൽ 12ാം ക്ലാസ് വരെയുള്ള 330ലധികം വിദ്യാർഥികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, വെബ്- മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ആനിമേഷൻ എന്നിവയുൾപ്പെടെയുള്ള സാങ്കേതിക വിദ്യയുടെ പ്രധാന മേഖലകളിൽ ദിശാബോധം നൽകുന്ന പ്രോജക്ടുകൾ അവതരിപ്പിച്ചു. വിദ്യാർഥികൾക്ക് അതിരുകൾ ഭേദിക്കാനും, വിമർശനാത്മകമായി ചിന്തിക്കാനും, പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താനും പ്രചോദനം നൽകുന്ന ഒരിടമാണ് എക്സ്പോയെന്ന് സൈബർ സ്ക്വയറിന്റെ സി.ഇ.ഒ എൻ.പി ഹാരിസ് പറഞ്ഞു.
ദുബൈ സർവകലാശാല പ്രസിഡന്റ് ഡോ. ഈസ മുഹമ്മദ് അൽ ബസ്തകി പരിപാടി ഉദ്ഘാടനം ചെയ്തു. ദുബൈ സർവകലാശാലയിലെ അസോ. പ്രഫസർ ഡോ. അലവി കുഞ്ഞു പന്തകൻ സ്വാഗതം പറഞ്ഞു. മുബാഷിർ തയ്യിൽ, ഡോ. നജീബ് മുഹമ്മദ്, സുമ പോൾ, എൻ.പി ഹാരിസ് എന്നിവരുൾപ്പെടെയുള്ള വിദഗ്ധരും പ്രഫഷനലുകളും പ്രഭാഷണം നടത്തി. സാങ്കേതിക വിദ്യയുടെ പ്രോത്സാഹനത്തിലും ഡിജിറ്റൽ പഠനത്തിലും മികവ് പുലർത്തുന്ന സ്കൂളുകളെയും അധ്യാപകരെയും സൈബർ സ്ക്വയർ ടെക് വിഷനറി അവാർഡ്, സ്കൂൾ ഓഫ് ടുമാറോ അവാർഡ്, കോഡിങ് ആൻഡ് എ.ഐ നാഷനൽ പയനിയർ അവാർഡ് ഇന്ത്യ എന്നിവ നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

