എല്ലാ ക്യു.ആർ കോഡുകളും സ്കാൻ ചെയ്യരുത്; മുന്നറിയിപ്പുമായി മുനിസിപ്പാലിറ്റി
text_fieldsദുബൈ: സ്ഥിരീകരിക്കാത്ത ക്യു.ആർ കോഡുകൾ സ്കാൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട സൈബർ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി ദുബൈ മുനിസിപ്പാലിറ്റി.
ക്യു.ആർ കോഡുകൾ വഴി പാസ്വേഡുകൾ, ബാങ്ക് കാർഡ് വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്.
വിഷയത്തിൽ പൊതു അവബോധമുണ്ടാക്കുന്നതിനായി സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ദുബൈ മുനിസിപ്പാലിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നത്. സുരക്ഷ പൂർണമായും പരിശോധിക്കാതെ ക്യു.ആർ കോഡ് വഴി പ്രവേശിക്കുന്ന വെബ്സൈറ്റിൽ സാമ്പത്തിക വിവരങ്ങളോ സ്വകാര്യ വിവരങ്ങളോ നൽകരുത്.
ലിങ്കുകളുടെ തുടക്കം ‘https://’ എന്നതിലാണോ എന്ന് പരിശാധിക്കണം. പൊതു സ്ഥലങ്ങളിലോ ചുമരുകളിലോ മറ്റോ പതിച്ച ക്യു.ആർ കോഡുകൾ സ്കാൻ ചെയ്യരുത് തുടങ്ങിയ മൂന്ന് പ്രധാന നിർദേശങ്ങളാണ് മുനിസിപ്പാലിറ്റി വിഡിയോയിലൂടെ പങ്കുവെക്കുന്നത്. സൈബർ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി നടന്നുവരുന്ന ഡിജിറ്റൽ അവബോധ കാമ്പയിന്റെ തുടർച്ചയാണിതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

