ചിത്രരചന ഉത്സവമായി നൊസ്റ്റാള്‍ജിയ റിഫ്ലക്ഷന്‍സ്
text_fieldsമത്സരവിജയികൾ സംഘാടകർക്കൊപ്പം
അബൂദബി: നൊസ്റ്റാള്‍ജിയ അബൂദബി, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുമായി സഹകരിച്ച് സംഘടിപ്പിച്ചുവരുന്ന ലുലു നൊസ്റ്റാള്‍ജിയ റിഫ്ലക്ഷന്‍സിന്റെ സീസണ് 6 മുസഫ കാപിറ്റല്‍ മാളില്‍ അരങ്ങേറി. ചിത്രരചന, കളറിങ്, ഹാന്‍ഡ് റൈറ്റിങ്, കാലിഗ്രഫി മത്സരങ്ങളില്‍ യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍നിന്ന് വിവിധ ദേശക്കാരായ കുട്ടികള്‍ മത്സരത്തിൽ പങ്കെടുത്തു.
മത്സരങ്ങള്‍ ലുലു ഗ്രൂപ് അബൂദബി ഡയറക്ടര്‍ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. റീജനല്‍ ഡയറക്ടര്‍ അജയകുമാര്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ബാലകൃഷ്ണന് മോഹന്‍, സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍, നൊസ്റ്റാള്‍ജിയ പ്രസിഡന്റ് നാസര്‍ ആലംകോട്, സെക്രട്ടറി ശ്രീഹരി, രക്ഷാധികാരികളായ അഹദ് വെട്ടൂര്‍, നൗഷാദ് ബഷീര്‍, റിഫ്ലക്ഷന്‍സ്-2024 കണ്‍വീനര്‍ മനോജ് ബാലകൃഷ്ണന്, സമാജം സെക്രട്ടറി ഇര്‍ഷാദ്, മുന്‍ പ്രസിഡന്റ് യേശുശീലന്‍, വൈസ് പ്രസിഡന്റ് രേഖിന് സോമന്, എൽ.എൽ.എച്ച് ഹോസ്പിറ്റല്‍ പ്രതിനിധി ഡോ. ബബിത, ട്രഷറര്‍ അന്‍സാദ്, വനിത വിഭാഗം കണ്‍വീനര്‍ ഷീന തുടങ്ങിയവര്‍ സംസാരിച്ചു.
പങ്കെടുത്ത മത്സരാര്‍ഥികള്‍ക്കെല്ലാം മെഡലും സര്‍ട്ടിഫിക്കറ്റും നല്കി. സംഗീത പരിപാടികളും പ്രശസ്ത മെന്റലിസ്റ്റ് അനന്തുവിന്റെ ലൈവ്ഷോയും അരങ്ങേറി. ഏറ്റവും കൂടുതല്‍ സമ്മാനം നേടിയ സ്കൂളിനുള്ള അവാര്‍ഡ് അബൂദബി ഇന്ത്യന്‍ സ്കൂള്‍ അല്‍ വത്ബ കരസ്ഥമാക്കി.
കൂടുതല്‍ മത്സരാര്‍ഥികളെ പങ്കെടുപ്പിച്ചതിനുള്ള അവാര്‍ഡ് സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂള്‍, മോഡല്‍ സ്കൂള്‍ അബൂദബി, ബ്രൈറ്റ് റൈഡേഴ്സ് എന്നിവ നേടി. അനീഷ് മോന്, സന്തോഷ്, അജയ്, നിയാസ്, സലിം, നിജാസ്, സജിത്ത്, സാജന്, ബിനു, സെല്‍വരാജ്, ഷാനവാസ്, ഷാനു, അജോയ്, അനീഷ്, ഷബിന്, ഷാജി, ശ്രീകുമാര്‍, ശോഭ, റോഷിനി, ഷാജില, ജയ, അനിത, രാജി, ശാലു, മദീന, അജിത, ഷീജ തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി. വിജയികളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

