നൊസ്റ്റാൾജിയ പ്രീമിയർ ലീഗ് ക്രിക്കറ്റ് സമാപിച്ചു
text_fieldsനൊസ്റ്റാൾജിയ പ്രീമിയർ ലീഗ് എൻ.പി.എൽ 2025 സീസൺ ഒന്നിൽ വിജയികളായ പൈറൈറ്റ്സ് അബൂദബി ടീം
അബൂദബി: നൊസ്റ്റാൾജിയ പ്രീമിയർ ലീഗ് എൻ.പി.എൽ 2025 സീസൺ 1 സമാപിച്ചു. കിങ്സ് ഇലവനുമായി സഹകരിച്ച് ഡ്രീംസ് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ പൈറൈറ്റ്സ് അബൂദബി 39 റൺസിന് ഗോൾഡൻ ആം ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി വിജയികളായി. വിന്നേഴ്സിന് 4,444 ദിർഹവും ട്രോഫിയും മെഡലും സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ ടീമിന് 2,222 ദിർഹവും ട്രോഫിയും മെഡലും നൽകി.
ഫൈനലിലെ ‘മാൻ ഓഫ് ദ മാച്ചാ’യി അനിൽ പാലക്കാട് തിരഞ്ഞെടുക്കപ്പെട്ടു. മോസ്റ്റ് ഡിസ്മിസ്നുള്ള സമ്മാനം സൂരജ് നെന്മാറ നേടി. വിഷ്ണുമുകുന്ദൻ മികച്ച ബാറ്റ്സ്മാനും പ്ലെയർ ഓഫ് ദ ടൂർണമെന്റിനുമുള്ള സമ്മാനങ്ങൾ കരസ്ഥമാക്കി. മികച്ച ബോളറായി തനിം തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള സമ്മാനദാനം മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, സെക്രട്ടറി സുരേഷ് കുമാർ, ട്രഷറർ യാസിർ, കോഒാഡിനേഷൻ ചെയർമാൻ യേശുശീലൻ, വൈസ് ചെയർമാൻ എ.എം. അൻസാർ, നൊസ്റ്റാൾജിയ ഭാരവാഹികളായ പ്രസിഡന്റ് മനോജ് ബാലകൃഷ്ണൻ, സെക്രട്ടറി രഖിൻ, ട്രഷറർ നിജാസ്, രക്ഷാധികാരികളായ അഹദ് വെട്ടൂർ, നൗഷാദ് ബഷീർ, അനീഷ്, ഷാനവാസ്, നാസർ ആലംകോട്, ശ്രീഹരി, സജിം തുടങ്ങിയവർ നൽകി. നൊസ്റ്റാൾജിയ സ്പോർട്സ് സെക്രട്ടറി സജിത്ത്, ശ്രീജിത്ത്, സാജൻ, സന്തോഷ്, ബിനു, സലിം, മുജീബ്, ഷാനു,റിയാസ്, ജിതിൻ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

