നൊസ്റ്റാള്‍ജിയ പ്രീമിയര്‍ ലീഗ് ബ്രോഷര്‍ പ്രകാശനം
text_fieldsനൊസ്റ്റാള്‍ജിയ പ്രീമിയര്‍ ലീഗ് 2025ന്റെ ബ്രോഷര്‍ പ്രകാശനം ചെയ്യുന്നു
അബൂദബി: നൊസ്റ്റാള്‍ജിയ അബൂദബി കിങ്സ് ഇലവനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നൊസ്റ്റാള്‍ജിയ പ്രീമിയര്‍ ലീഗ് 2025ന്റെ ബ്രോഷര്‍ പ്രകാശനം അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍ നിര്‍വഹിച്ചു. ടി ടെന്‍ ഫോര്‍മാറ്റില്‍ റൗണ്ട് റോബിന് ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരത്തില്‍ യു.എ.ഇയിലെ 32 ടീമുകള്‍ പങ്കെടുക്കും. ഏപ്രില്‍ 13നാണ് ടൂർണമെന്റ്.
മേയ് 11ന് അബൂദബി യൂനിവേഴ്സിറ്റി ഗ്രൗണ്ടിലാണ് സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങൾ. ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ നൊസ്റ്റാള്‍ജിയ രക്ഷാധികാരികളായ അഹദ് വെട്ടൂര്‍, നൗഷാദ് ബഷീര്‍, സെക്രട്ടറി ശ്രീഹരി, വൈസ് പ്രസിഡന്റ് അനീഷ് മോന്, ട്രഷര്‍ അന്‍സാദ്, ചീഫ് കോഓഡിനേറ്റര്‍ മനോജ്, വനിതാ വിഭാഗം കണ്‍വീനര്‍ ഷീന അന്‍സാദ്, സമാജം മുന്‍ വൈസ് പ്രസിഡന്റ് രഖിന് സോമന്, സാജന്, സജിത്ത്, ഷാനു, നിജാസ്, ബിനു, ഷാബിന് ജിമ്മി, റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക് 050 561943, 050 9156 342.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

