വടകര ഫോറം ഷാർജ കമ്മിറ്റിക്ക് പുതിയ നേതൃത്വം
text_fieldsഅബ്ദുല്ല മല്ലച്ചേരി,സുജിത്ത് ചന്ദ്രൻ,സത്യൻ പള്ളിക്കര
ഷാർജ: ഷാർജയിൽ താമസിക്കുന്ന വടകര പാർലമെന്റ് മണ്ഡലം പ്രവാസികളുടെ കൂട്ടായ്മയായ വടകര എൻ.ആർ.ഐ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
അബ്ദുല്ല മല്ലച്ചേരി (പ്രസിഡന്റ്), സുജിത്ത് ചന്ദ്രൻ (ജനറൽ സെക്രട്ടറി), സത്യൻ പള്ളിക്കര (ട്രഷറർ), മുഹമ്മദ് പാളയാട്ട്, ലക്ഷ്മണൻ മൂലയിൽ (വൈസ് പ്രസിഡന്റ്), അജിൻ ചാത്തോത്ത്, സുരേന്ദ്രൻ പാറക്കടവ് (ജോയന്റ് സെക്രട്ടറി), ഷംസീർ നാദാപുരം (ജോയന്റ് ട്രഷറർ), രക്ഷാധികാരികളായി ഹമീദ് മദീന, മുരളീധരൻ ഇടവന, ഷാജി ബി, റഫീഖ് ഏരോത്ത്, അബ്ദുൽ റഹ്മാൻ മാസ്റ്റർ, നാസർ വരിക്കോളി എന്നിവരാണ് ഭാരവാഹികൾ. ഹമീദ് മദീന ഉദ്ഘാടനം ചെയ്ത ചടങ്ങ് നാസർ അധ്യക്ഷത വഹിച്ചു.
ഫോറം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി ബി റിട്ടേണിങ് ഓഫിസർ ആയിരുന്നു. അഷ്റഫ് വേളം അവതരിപ്പിച്ച പാനൽ ജനറൽ ബോഡി യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നുകൊണ്ട് ജമാൽ കൊളകണ്ടത്തിൽ, പ്രജിത്ത്, സി.കെ. കുഞ്ഞബ്ദുല്ല, ഫൈസൽ, ജ്യോതിഷ്, നസീർ കുനിയിൽ, അലി വടയം, മുസ്തഫ നസീർ ടി, നവാബ്, ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

