Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസംഘടനകളുടെ...

സംഘടനകളുടെ നേതൃത്വത്തില്‍ നോര്‍ക റൂട്ട്സ്  രജിസ്ട്രേഷന്‍ സജീവം

text_fields
bookmark_border
സംഘടനകളുടെ നേതൃത്വത്തില്‍ നോര്‍ക റൂട്ട്സ്  രജിസ്ട്രേഷന്‍ സജീവം
cancel

അല്‍ഐന്‍: മലയാളി പ്രവാസികളുടെ ക്ഷേമത്തിനായി രൂപവത്കരിച്ച നോര്‍കയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രവാസികളെ സഹായിക്കാന്‍ യു.എ.ഇയിലെ വിവിധ സംഘടനകള്‍ സജീവമായി രംഗത്തിറങ്ങി. 
സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്യാമ്പുകളിലും മറ്റും പങ്കെടുത്ത് നിരവധി പേരാണ് നോര്‍കയില്‍ അംഗത്വം നേടിക്കൊണ്ടിരിക്കുന്നത്.
യു.എ.ഇയിലെ സാംസ്കാരിക സംഘടനയായ പ്രവാസി ഇന്ത്യ ഒക്ടോബര്‍ 15 മുതല്‍ ഒരു മാസത്തെ ‘പാഴാക്കാനുള്ളതല്ല ഈ പ്രവാസം’ കാമ്പയിനിന്‍െറ ഭാഗമായി യു.എ.ഇയിലെ എല്ലാ സ്ഥലങ്ങളിലും നോര്‍ക രജിസ്ട്രേഷനുള്ള സൗകര്യം ചെയ്തുവരുന്നുണ്ട്. ഇതിന് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നോര്‍ക ബോര്‍ഡ് പ്രതിനിധികള്‍ വാഗ്ദാനം ചെയ്തതായി പ്രവാസി ഇന്ത്യ യൂ.എ.ഇ പ്രസിഡന്‍റ് അന്‍വര്‍ വാണിയമ്പലം അറിയിച്ചു. രജിസ്ട്രേഷന് വരുന്ന ജനങ്ങളില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ നോര്‍കക്ക് സമര്‍പ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 
അല്‍ഐനിലെ ഒയാസിസ് വില്ല ഓഡിറ്റോറിയത്തില്‍ നടന്നുവരുന്ന രജിസ്ട്രേഷന്‍ കൗണ്ടറില്‍ ദിവസേന 80 മുതല്‍ 120 വരെ രജിസ്ട്രേഷന്‍ നടക്കുന്നതായി പ്രവാസി ഇന്ത്യ അല്‍ഐന്‍ പ്രസിഡന്‍റ് സെന്‍ പറഞ്ഞു. നവംബര്‍ 15 വരെ കൗണ്ടര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ മലയാളികള്‍ കൂടുതലുള്ള താമസസ്ഥലങ്ങള്‍, ലേബര്‍ ക്യാമ്പുകള്‍ കടകള്‍ എന്നിവ കേന്ദ്രീകരിച്ച് രജിസ്ട്രേഷന്‍ കൂടുതല്‍ ജനകീയമാക്കുമെന്ന് പ്രവാസി ഇന്ത്യ അല്‍ഐന്‍ ജനറല്‍ സെക്രട്ടറി ജാബിര്‍ തിരൂര്‍ അറിയിച്ചു. പ്രവാസി ഇന്ത്യ സേവനദിനമായി ആചരിച്ച വെള്ളിയാഴ്ച ഫ്ളാറ്റുകളും കടകളും മറ്റും സന്ദര്‍ശിച്ച് 500ലധികം പേരെ നോര്‍കയില്‍ രജിസ്റ്റര്‍ ചെയ്തതായി മുസഫ പ്രസിഡന്‍റ് സുബൈര്‍ പറഞ്ഞു. വെള്ളിയാഴ്ച അല്‍ഐന്‍ മുവൈജിയിലെ അല്‍വഫാ സ്ക്വയറില്‍ നടന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) എട്ടാമത് ദേശീയ സാഹിത്യോത്സവില്‍  നോര്‍ക രജിസ്ട്രേഷന് സൗകര്യമൊരുക്കിയിരുന്നു. 750ലധികം പേര്‍ സംവിധാനം ഉപയോഗപ്പെടുത്തിയതായി ആര്‍.എസ്.സി ഭാരവാഹികള്‍ പറഞ്ഞു. വെള്ളിയാഴ്ച റാക് ഇന്ത്യ അസോസിയേഷന്‍ ഹാളില്‍ നടന്ന റാക് സേവനം സെന്‍റര്‍ ഓണം-ഈദ് ആഘോഷ പരിപാടിക്കത്തെിയ നിരവധി പ്രവാസികള്‍ നോര്‍കയില്‍ അംഗത്വമെടുത്തു. 
മലയാളി പ്രവാസികളുടെ ക്ഷേമത്തിനായി 1996ല്‍ കേരള സര്‍ക്കാര്‍ രൂപം നല്‍കിയ പ്രവാസികാര്യ വകുപ്പിനെക്കുറിച്ചും (നോര്‍ക)  അത് നല്‍കുന്ന സേവനങ്ങളെ കുറിച്ചും പ്രവാസികളില്‍ അധികം പേരും ബോധവാന്മാരല്ല. 
എട്ട് ലക്ഷത്തോളം മലയാളികള്‍ യു.എ.ഇയില്‍ മാത്രമുണ്ട്. ജി.സി.സി രാജ്യങ്ങളിലെ മലയാളികളുടെ എണ്ണം ഏകദേശം 22 ലക്ഷമാണ്. 
എന്നാല്‍, മൊത്തം പ്രവാസി മലയാളികളില്‍ ഒന്നര ലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇതുവരെ നോര്‍കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Norka
Next Story