പ്രവാസികള്‍ക്ക് നിയമസഹായം നൽകാൻ നോര്‍ക്ക റൂട്ട്സ്
text_fieldsദുബൈ: വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍(പി.എൽ.എസി) സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ ഏഴ് ലീഗല്‍ കണ്‍സൽട്ടന്റുമാരുടെ സേവനം ലഭ്യമാണെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
യു.എ.ഇയിലെ ഷാര്‍ജ, ദുബൈ മേഖലയില്‍ അഡ്വ. മനു ഗംഗാധരന് (manunorkaroots@gmail.com, +971509898236 / +971559077686), അഡ്വ. അനല ഷിബു (analashibu@gmail.com, +971501670559) എന്നിവരും, അബൂദബിയില്‍ അഡ്വ. സാബു രത്നാകരന് (sabulaw9@gmail.com, +971501215342), അഡ്വ. സലീം ചൊളമുക്കത്ത് (s.cholamukath@mahrousco.com, +971503273418) എന്നിവരുടെയും സേവനം ലഭ്യമാണ്. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ച അജ്ഞതകൊണ്ടും ചെറിയ കുറ്റകൃത്യങ്ങള്‍ കാരണവും തന്റേതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് പി.എൽ.എ.സി. സാധുവായ തൊഴിൽ വിസയിലോ വിസിറ്റിങ് വിസയിലോ വിദേശത്തുള്ള കേരളീയർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
കൂടാതെ ചില സാഹചര്യങ്ങളിൽ തടങ്കലിലോ ആശുപത്രിലോ അകപ്പെടുന്ന പ്രവാസികളുടെ ബന്ധുകൾക്കോ, സുഹൃത്തുക്കൾക്കോ പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ സേവനത്തിനായി അപേക്ഷ നല്‍കാവുന്നതാണ്. കേസുകളിന്മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹരജികൾ എന്നിവയിൽ സഹായിക്കുക, വിവിധ ഭാഷകളിൽ തർജമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക എന്നിവക്ക് അതത് രാജ്യത്ത് കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി.
കൂടുതല്‍ വിവരങ്ങള്‍ക്കും സേവനം പ്രയോജനപ്പെടുത്തുന്നതിനും നോർക്ക റൂട്ട്സ് വെബ്സൈറ്റ് സന്ദര്‍ശിക്കാമെന്നും നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വിസ്) ബന്ധപ്പെടാവുന്നതാണെന്നും പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ സി. മണിലാല്‍ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

