Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സി​ക​ൾ​ക്ക്​...

പ്ര​വാ​സി​ക​ൾ​ക്ക്​ നോ​ര്‍ക്ക ബി​സി​ന​സ് മീ​റ്റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു

text_fields
bookmark_border
norka roots
cancel

നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ പ്ര​വാ​സി​ക​ൾ​ക്ക് പു​തി​യ സ്വ​യം തൊ​ഴി​ൽ സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​തി​ന്​ നോ​ർ​ക്ക റൂ​ട്​​സും കേ​ര​ള ബാ​ങ്കും സം​യു​ക്​​ത​മാ​യി ബി​സി​ന​സ് മീ​റ്റും വാ​യ്പാ നി​ർ​ണ​യ ക്യാ​മ്പും സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നോ​ര്‍ക്ക റൂ​ട്സ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന നോ​ര്‍ക്ക ഡി​പ്പാ​ര്‍ട്മെ​ന്‍റ്​ പ്രോ​ജ​ക്ട് ഫോ​ര്‍ റി​ട്ടേ​ണ്‍ഡ് എ​മി​ഗ്ര​ന്‍സ് അ​ഥ​വാ എ​ന്‍.​ഡി.​പി.​ആ​ര്‍.​ഇ.​എം പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ലോ​ൺ മേ​ള ന​ട​ത്തു​ക.

ര​ണ്ടു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ വി​ദേ​ശ​ത്തു ജോ​ലി​ചെ​യ്തു നാ​ട്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ പ്ര​വാ​സി കേ​ര​ളീ​യ​ർ​ക്ക് പു​തി​യ സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള​വ​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നും അ​പേ​ക്ഷി​ക്കാം. താ​ൽ​പ​ര്യ​മു​ള്ള​വ​ര്‍ www.norkaroots.org/ndprem എ​ന്ന വെ​ബ്‌​സൈ​റ്റ് ലി​ങ്ക് മു​ഖേ​ന എ​ൻ.​ഡി.​പി.​ആ​ർ.​ഇ.​എം പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

കേ​ര​ള​ത്തി​ലെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള​ള ഫ്രാ​ഞ്ചൈ​സി​ക​ള്‍, ഡീ​ല​ര്‍ഷി​പ്, അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം ഉ​ള്‍പ്പെ​ടെ​യു​ള്ള സം​രം​ഭ​ക സാ​ധ്യ​ത​ക​ള്‍ കൂ​ടി പ​രി​ച​യ​പ്പെ​ടു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ലാ​ണ് ബി​സി​ന​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ജ​നു​വ​രി ആ​റി​ന്​ മ​ല​പ്പു​റം പൊ​ന്നാ​നി​യി​ല്‍ ആ​ര്‍.​വി പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രാ​വി​ലെ 10 മു​ത​ലാ​ണ്​ പ​രി​പാ​ടി. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ള്‍, പ്ര​വാ​സി​ക​ള്‍ ചേ​ര്‍ന്ന് രൂ​പ​വ​ത്ക​രി​ച്ച ക​മ്പ​നി​ക​ള്‍, സൈാ​സൈ​റ്റി​ക​ള്‍ എ​ന്നി​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാ​ന്‍ അ​ര്‍ഹ​ത​യു​ണ്ട്. പാ​സ്പോ​ർ​ട്ടി​ന്‍റെ കോ​പ്പി​യും ര​ണ്ട് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും ആ​ധാ​ർ, പാ​ൻ​കാ​ർ​ഡ്, ഇ​ല​ക്ഷ​ൻ ഐ.​ഡി, റേ​ഷ​ൻ കാ​ർ​ഡ്, പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം, പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ മ​റ്റു രേ​ഖ​ക​ൾ എ​ന്നി​വ​യും സ​ഹി​ത​മാ​ണ് പ​ങ്കെ​ടു​ക്കേ​ണ്ട​ത്.

ഒ​രു ല​ക്ഷം രൂ​പ മു​ത​ൽ 30ല​ക്ഷം രൂ​പ​വ​രെ​യു​ള്ള സം​രം​ഭ​ക പ​ദ്ധ​തി​ക്കാ​ണ് ഇ​തു​വ​ഴി വാ​യ്പ​ക്ക് അ​വ​സ​ര​മു​ള്ള​ത്. കൃ​ത്യ​മാ​യ വാ​യ്പാ തി​രി​ച്ച​ട​വി​ന് മൂ​ല​ധ​ന, പ​ലി​ശ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന നോ​ര്‍ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്നും മി​സ്ഡ് കാ​ള്‍ സ​ര്‍വി​സ്) ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE newsMeetExpatNorka Roots
News Summary - NORKA organizes business meet for expatriates
Next Story