Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനോർക്ക പദ്ധതിയിലൂടെ...

നോർക്ക പദ്ധതിയിലൂടെ കഴിവുകൾ മെച്ചപ്പെടുത്താം; നല്ല തൊഴിൽ തേടാം

text_fields
bookmark_border
Norka Roots
cancel

വിദേശത്ത്​ പോകാൻ ആഗ്രഹിക്കുന്നവരുടെ തൊഴിൽ വൈദഗ്​ധ്യം മെച്ചപ്പെടുത്തുന്നതിനും തിരിച്ചെത്തുന്നവരുടെ തൊഴിൽ വൈദഗ്​ധ്യം കേരളത്തിൽ ക്രിയാത്​മകമായി പ്രയോജനപ്പെടുത്തുന്നതിനുമുള്ള വിവിധ പദ്ധതികളും നോർക്ക റൂട്ട്​സ്​ ആവിഷ്​കരിച്ചിട്ടുണ്ട്​. ഇൗ പദ്ധതികൾ കൃത്യമായി പ്രയോജനപ്പെടുത്തിയാൽ തൊഴിൽ രംഗത്ത്​ മുന്നേറ്റം നടത്താൻ സാധിക്കും.

നോര്‍ക്ക സ്​കില്‍ റിപ്പോസിറ്ററി

കോവിഡി​െൻറ സാഹചര്യത്തില്‍ കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും ഇവരുടെ തൊഴില്‍ നൈപുണ്യവും പ്രവര്‍ത്തന പരിചയവും നാട്ടിലെ തൊഴില്‍ മേഖലക്ക്​ ലഭ്യമാക്കുന്നതിനും വഴിയൊരുക്കുന്ന ഏകജാലക സംവിധാനമാണ് നോര്‍ക്ക സ്​കില്‍ റിപ്പോസിറ്ററി പദ്ധതി.

വെബ്ബാധിഷ്​ഠിത ആപ്ലിക്കേഷനായ നോര്‍ക്ക സ്​കില്‍ ബാങ്കിൽ (എൻ.എസ്​.ബി) വിദേശ പ്രവൃത്തി പരിചയമുള്ള വിദഗ്​ധരും അവിദഗ്​ധരുമായ മടങ്ങിയെത്തിയ പ്രവാസികള്‍ക്കും ഇന്ത്യയിലും വിദേശത്തുമുള്ള തൊഴില്‍ ദായകര്‍ക്കും കേരളത്തിലെ സ്വയംതൊഴില്‍ ദാതാക്കള്‍ക്കും കേരളത്തില്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനും നിക്ഷേപ സാധ്യതകള്‍ ഉപയോഗിക്കാനും താൽപര്യമുള്ള പ്രവാസികള്‍ക്കും രജിസ്​റ്റര്‍ ചെയ്യാം.

24 മണിക്കൂർ കാള്‍സെൻറര്‍

നോര്‍ക്ക റൂട്ട്സി​െൻറ കീഴില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെൻറര്‍ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസില്‍ പ്രവര്‍ത്തിക്കുന്നു. നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്, എന്‍.ആര്‍.ഐ കമ്മീഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍, ഇവയുടെ കീഴിലുള്ള വിവിധ ഓഫീസുകള്‍, സേവനങ്ങള്‍, പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, മറ്റ് വിവരങ്ങള്‍ എന്നിവ കാള്‍സെൻററില്‍ നിന്ന്​ ലഭിക്കും. ഇന്ത്യയില്‍ നിന്ന് 18004253939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ കാള്‍ സെൻററുമായി ബന്ധപ്പെടാം.

നോര്‍ക്ക സ്​കില്‍ പോര്‍ട്ടല്‍

മടങ്ങിയെത്തുന്ന പ്രവാസികളുടെ നൈപുണ്യ വിവരങ്ങള്‍ ലഭിക്കുന്നതിനും പുനരധിവാസം ഉറപ്പുവരുത്തുന്നതിനുമാണ്​ നോര്‍ക്ക സ്​കിൽ ബാങ്ക് പ്രവർത്തിക്കുന്നത്​. www.skill.registernorkaroots.org എന്ന വെബ്​സൈറ്റിൽ തൊഴില്‍ ദാതാക്കള്‍ക്കും മടങ്ങിയെത്തിയ പ്രവാസികള്‍ക്കും രജിസ്​റ്റര്‍ ചെയ്യാം.

ഗ്ലോബല്‍ കോണ്‍ടാക്​ട്​ സെൻറര്‍

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്ക് കേരള സര്‍ക്കാരില്‍നിന്നും നോര്‍ക്കയിൽനിന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പരാതികള്‍ അറിയിക്കുന്നതിനുമുള്ള അന്താരാഷ്​ട്ര ടോള്‍ഫ്രീ നമ്പര്‍ സംവിധാനമാണ്​ ഇത്​. ഏത് വിദേശ രാജ്യത്തുനിന്നും 24x7 മണിക്കൂറും ടെലിഫോണിലോ ലൈവ് ചാറ്റിലോ ഈ മെയില്‍, എസ്​.എം.എസ്​ വഴിയോ ബന്ധപ്പെടാം. 0091 8802612345- (അന്താരാഷ്​ട്ര മിസ്​ഡ്​ കോള്‍ സര്‍വ്വീസ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emarat beatsNorka Root
News Summary - norka helpdesk
Next Story