നോർക്ക കെയർ ഇൻഷുറൻസ് രജിസ്ട്രേഷൻ സംഘടിപ്പിച്ചു
text_fieldsമലബാർ പ്രവാസി (യു.എ.ഇ) സംഘടിപ്പിച്ച നോർക്ക കെയർ ഇൻഷുറൻസ് രജിസ്ട്രേഷൻ പരിപാടി അഡ്വ. മുഹമ്മദ് സാജിദ് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: മലബാർ പ്രവാസി (യു.എ.ഇ) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോർക്ക കെയർ ഇൻഷുറൻസ് ബോധവത്കരണവും രജിസ്ട്രേഷനും സംഘടിപ്പിച്ചു. ഓർമ സാംസ്കാരിക സംഘടനയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം അംഗങ്ങളുടെ ഓൺലൈൻ രജിസ്ട്രേഷന് തുടക്കമിട്ടുകൊണ്ട് അഡ്വ. മുഹമ്മദ് സാജിദ് നിർവഹിച്ചു.
നോർക്ക പ്രതിനിധികളായി പങ്കെടുത്ത ബിജു വാസുദേവൻ, മിഥുൻ എന്നിവർ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. യു.എ.ഇയിലെ പ്രവാസി കേരളീയർക്ക് പദ്ധതികളെക്കുറിച്ച് അറിയാനും അംഗങ്ങളായി ചേരാനും മറ്റു സഹായങ്ങൾക്കും 0559284130 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ചടങ്ങിൽ മലബാർ പ്രവാസി വൈസ് പ്രസിഡന്റ് മൊയ്ദു കുറ്റ്യാടി അധ്യക്ഷത വഹിച്ചു.
മുരളി കൃഷ്ണ, സകരിയ പോൾ, ഷൈജ, ഷഫീഖ്, നബീൽ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ശങ്കർ നാരായൺ സ്വാഗതവും നൗഷാദ് നടുക്കളത്തിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

