നൂരിയ്യ വനിത മെഗാ മീലാദ് സംഗമം നാളെ
text_fieldsഅജ്മാൻ: എൻ.ഐ.ടി പുള്ളാവൂരിലും പേരാമ്പ്രയിലും പ്രവർത്തിക്കുന്ന നൂരിയ്യ വനിത ഹിഫ്ള് കോളജിന്റെ യു.എ.ഇ വനിത കൂട്ടായ്മ സംഘടിപ്പിക്കുന്ന നൂരിയ്യ വനിത മെഗാ മീലാദ് സംഗമം ഞായറാഴ്ച വൈകീട്ട് നാലിന് അജ്മാൻ ജെറഫ് അറൂസ് ഓഡിറ്റോറിയത്തിൽ നടക്കും. കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വർഷങ്ങളായി ഇസ്ലാമിക പഠനക്ലാസ്, ഖുർആൻ തജ്വീദ് ക്ലാസ്, പ്രാർഥന സദസ്സുകൾ, സ്വലാത്ത് മജ്ലിസുകൾ, മൗലീദ് സദസ്സുകൾ, ചാരിറ്റി പ്രവർത്തനം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു. യു.എ.ഇയിലെ സ്ഥിരതാമസക്കാരായ വീട്ടമ്മമാർ, ഉദ്യോഗാർഥികൾ, വിദ്യാർഥിനികൾ എന്നിവർ കൂട്ടായ്മയിൽ അംഗങ്ങളാണ്. രാത്രി എട്ടിന് നടക്കുന്ന സമാപന പരിപാടി എം.പി. മൂസ ഹാജി പുള്ളാവൂർ (അജ്മാൻ) ഉദ്ഘാടനം ചെയ്യും. നൂരിയ്യ നവാസ് ദാരിമി ഓമശ്ശേരി മുഖ്യാതിഥിയാകും. സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള സ്ത്രീകൾ +971 50 365 6089 നമ്പറിൽ രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

