നൂറ അല്‍ കഅബി ഗൂഗിൾ കള്‍ച്ചര്‍ ഇൻസ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു
text_fieldsഷാര്‍ജ: യു.എ.ഇ സാംസ്കാരിക വൈജ്ഞാനിക വികസന മന്ത്രി നൂറ അല്‍ കഅബി പാരിസിലെ ഗൂഗിൾ കള്‍ച്ചര്‍ ഇൻസ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ ദി ലാബ് ഡയറക്ടര്‍ ലൗറൻറ് ഗാവിയോയുമായ അവര്‍ കൂടി കാഴ്ച്ച നടത്തി. ദി ലാബും യു.എ.ഇയും തമ്മിലുള്ള സഹകരണം ചര്‍ച്ച ചെയ്തു. 38ാമത് പാരിസ് അന്താരാഷ്ട്ര പുസ്തകമേളയില്‍ എത്തിയതായിരുന്നു കഅബി. ഗാവിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍, സാംസ്കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ക്കും വ്യക്തികള്‍ക്കും ലാബ് നല്‍കിക്കൊണ്ടിരിക്കുന്ന പ്രമുഖ പരിഹാരങ്ങളെയും ഗവേഷണങ്ങളെയും കുറിച്ച് അല്‍ കഅബി വിശദീകരിച്ചു. ലാബിലെ റസിഡൻറ് ആര്‍ട്ടിസ്റ്റുകളുടെ പരിപാടിയില്‍ യു.എ.ഇ ആര്‍ട്ടിസ്റ്റുകളെ ലിസ്റ്റ് ചെയ്യുന്നതിനുള്ള സാധ്യതയും കലാസാംസ്കാരിക സാങ്കേതികവിദ്യകളില്‍ ഗൂഗിളിെൻറ ഇൻററാക്റ്റീവ് വൈദഗ്ദ്ധ്യം നേടിയെടുക്കാനുള്ള സഹകരണത്തെ കുറിച്ചും ചര്‍ച്ചയുണ്ടായി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍നിരയില്‍ നിന്ന് പിന്തുണ നല്‍കുകയും യുവാക്കള്‍ക്കിടയില്‍ നവോത്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, വിവിധ മേഖലകളില്‍ യുവ സംരംഭകര്‍ക്ക് പിന്തുണ നല്‍കുന്നതിനും മുന്നില്‍ നില്‍ക്കുന്ന സ്റ്റേഷന് എഫിെൻറ ഡയറക്ടര്‍ ജവയര്‍ നീലുമായി കഅബി കൂടി കാഴ്ച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
