നൂപുരധ്വനി സീസൺ 2 നാളെ
text_fieldsഷാർജ: അക്കാഫ് വനിത വിഭാഗം സംഘടിപ്പിക്കുന്ന നൂപുരധ്വനി സീസൺ -2 ജൂലൈ ഏഴിന് ഷാർജ സഫാരി മാളിൽ അരങ്ങേറും. വൈവിധ്യങ്ങളായ പരിപാടികളോടെയും ഏറെ പുതുമകളോടെയും സംഘടിപ്പിക്കുന്ന നൂപുരധ്വനി പുതിയൊരു അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
നൂപുരധ്വനി സീസൺ -2ന്റെ നടത്തിപ്പിന് ഡോ. നീതു നിക്കോളാസ്, ലീന ഷബീർ എന്നിവർ ജനറൽ കൺവീനർമാരും ഷെമീൻ റഫീഖ്, ബിന്ധ്യ ശ്രീനിവാസ്, പ്രീതി രഞ്ജിത് എന്നിവർ ജോയന്റ് കൺവീനർമാരുമായ വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു.
അക്കാഫ് വനിത വിഭാഗം ചെയർപേഴ്സൻ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക് എന്നിവർ പരിപാടികൾ ഏകോപിപ്പിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

