റാസല്‍ഖൈമയില്‍ നോണ്‍ സ്റ്റോപ് എക്സ്പ്രസ് ബസ് സര്‍വിസ്
text_fieldsറാസല്‍ഖൈമയില്‍ നോണ്‍ സ്റ്റോപ്പ് എക്സ്പ്രസ് ബസ് സര്‍വിസിന്റെ ലോഞ്ചിങ് ചടങ്ങ്
റാസല്‍ഖൈമ: പൊതു ഗതാഗത മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി റാസല്‍ഖൈമയില്‍ നോണ്‍ സ്റ്റോപ് എക്പ്രസ് ബസ് സര്‍വിസ് തുടങ്ങി റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട). അല്‍ ഗൈല്‍ വ്യവസായ മേഖലയെയും പ്രധാന ടൗണ്‍ഷിപ്പായ അല്‍ നഖീലിനെയും ബന്ധിപ്പിച്ചാണ് ആദ്യഘട്ട നോണ്‍ സ്റ്റോപ് എക്സ്പ്രസ് ബസ് സര്‍വിസിന് തുടക്കമായത്. അദന്‍ മേഖലയെയും റാക് എയര്‍പോര്‍ട്ടിനെയും ബന്ധിപ്പിക്കുന്നതാണ് അല്‍ ഗൈല്‍- അല്‍ നഖീല്‍ എക്സ്പ്രസ് സര്‍വിസ്. അല്‍ നഖീല്‍ ബസ് സ്റ്റേഷനില്‍നിന്ന് രാവിലെ ആറു മുതല്‍ രാത്രി 10 വരെ സര്‍വിസ് തുടര്‍ച്ചയായി നടത്തുമെന്ന് റാക്ട ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ ഹസന് അല്‍ ബലൂഷി പറഞ്ഞു. പൊതുഗതാഗത സംവിധാനങ്ങളെ വൈവിധ്യവത്കരിക്കുകയെന്നത് റാക്ടയുടെ പ്രഖ്യാപിത നയമാണെന്നും അടുത്ത ഘട്ടങ്ങളില്‍ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് എക്സ്പ്രസ് ബസ് സര്‍വിസ് വിപുലീകരിക്കുമെന്നും ഇസ്മായില്‍ ഹസന് പറഞ്ഞു. ചെറിയ വാഹനങ്ങളെയാണ് എക്സ്പ്രസ് സര്‍വിസിന് ഉപയോഗിക്കുന്നത്. ഇത് വേഗത്തില്‍ ലക്ഷ്യത്തിലെത്തിക്കുന്നതും ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതുമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അല്‍ നഖീല്‍ - അല്‍ ഗൈല്‍ ബസ് സര്‍വിസിന് 45 മിനിറ്റാണ് സമയ ദൈര്‍ഘ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

