Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​ണ്ണ​യി​ത​ര വി​ദേ​ശ...

എ​ണ്ണ​യി​ത​ര വി​ദേ​ശ വ്യാ​പാ​രം 3.8 ല​ക്ഷം കോ​ടി പി​ന്നി​ട്ടു; ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ യു.​എ.​ഇ നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്​

text_fields
bookmark_border
എ​ണ്ണ​യി​ത​ര വി​ദേ​ശ വ്യാ​പാ​രം 3.8 ല​ക്ഷം കോ​ടി പി​ന്നി​ട്ടു; ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ യു.​എ.​ഇ നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്​
cancel
Listen to this Article

ദു​ബൈ: യു.​എ.​ഇ​യു​ടെ എ​ണ്ണ​യി​ത​ര വി​ദേ​ശ വ്യാ​പാ​രം 3.8 ല​ക്ഷം കോ​ടി ദി​ർ​ഹം (1ല​ക്ഷം കോ​ടി ഡോ​ള​ർ) പി​ന്നി​ട്ടു.ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ സു​പ്ര​ധാ​ന നേ​ട്ടം രാ​ജ്യം കൈ​വ​രി​ക്കു​ന്ന​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ രാ​ജ്യ​ത്തി​ന്‍റെ നേ​ട്ടം എ​ക്സ്​ അ​ക്കൗ​ണ്ട്​ വ​ഴി പ​ങ്കു​വെ​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം എ​ണ്ണ​യി​ത​ര വി​ദേ​ശ വ്യാ​പാ​രം 26 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പു​റ​ത്തു​വി​ട്ട പു​തി​യ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം എ​ണ്ണ​യി​ത​ര ക​യ​റ്റു​മ​തി മൂ​ല്യം 813 ശ​ത​കോ​ടി ദി​ർ​ഹ​മി​ലെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 45 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

2031ഓ​ടെ കൈ​വ​രി​ക്കു​ന്ന​തി​നാ​യി മൂ​ന്നു​വ​ർ​ഷം മു​മ്പ്​ പ്ര​ഖ്യാ​പി​ച്ച ല​ക്ഷ്യ​മാ​ണ്​ അ​തി​വേ​ഗ​ത്തി​ൽ കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ചു വ​ർ​ഷം മു​മ്പേ ത​ന്നെ 95 ശ​ത​മാ​നം ല​ക്ഷ്യ​ങ്ങ​ളും കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ച​താ​യി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ന​മ്മു​ടെ നി​ക്ഷേ​പ അ​ന്ത​രീ​ക്ഷം ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ത്ത​ങ്ങ​ൾ ഇ​ര​ട്ടി​യാ​യി. സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ക​യും ദൈ​വ​കൃ​പ​യാ​ൽ യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സി​ലു​ള്ള ലോ​ക​ത്തി​ന്റെ ആ​ത്മ​വി​ശ്വാ​സം ഉ​റ​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. ഇ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാ ദേ​ശീ​യ ടീ​മം​ഗ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു. പ​രി​ശ്ര​മ​ങ്ങ​ൾ ഇ​ര​ട്ടി​യാ​ക്കു​ക​യും മി​ക​ച്ച സാ​മ്പ​ത്തി​ക ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​ണ്​ അ​വ​ർ​ക്കു​ള്ള സ​ന്ദേ​ശം -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsgulf news malayalamNon-oil foreign trade
News Summary - Non-oil foreign trade crossed Rs 3.8 lakh crore
Next Story