Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനോൾ കാർഡ്​ മിനിമം...

നോൾ കാർഡ്​ മിനിമം റീചാർജ്​ 20 ദിർഹം

text_fields
bookmark_border
നോൾ കാർഡ്​ മിനിമം റീചാർജ്​ 20 ദിർഹം
cancel


ദു​ബൈ: എ​മി​റേ​റ്റി​ൽ പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ യാ​ത്ര​ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന നോ​ൾ കാ​ർ​ഡി​ൽ​ മി​നി​മം റീ​ചാ​ർ​ജ്​ 20 ദി​ർ​ഹ​മാ​യി ഉ​യ​ർ​ത്തി. നി​ല​വി​ൽ അ​ഞ്ചു ദി​ർ​ഹ​മാ​യി​രു​ന്നു​ മി​നി​മം റീ​ചാ​ർ​ജ്. എ​ന്നാ​ൽ, ഈ ​മാ​സം 15 മു​ത​ൽ 20 ദി​ർ​ഹം ന​ൽ​കി​യാ​ൽ മാ​ത്ര​മേ റീ​ചാ​ർ​ജ്​ ചെ​യ്യാ​നാ​വൂ. കാ​ർ​ഡി​ലെ മി​നി​മം ബാ​ല​ൻ​സ്​ 7.50ൽ​നി​ന്ന്​ 15 ദി​ർ​ഹ​മാ​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ദു​ബൈ റോ​ഡ്​​സ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി (ആ​ർ.​ടി.​എ) വെ​ള്ളി​യാ​ഴ്ച എ​ക്സി​ലൂ​ടെ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

ദു​ബൈ മെ​ട്രോ, ബ​സ്, ട്രാം, ​ബോ​ട്ടു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാ​നാ​യി പ്രീ​പെ​യ്​​ഡ്​ സ്മാ​ർ​ട്ട്​ കാ​ർ​ഡ്​ എ​ന്ന നി​ല​യി​ൽ ആ​ർ.​ടി.​എ പു​റ​ത്തി​റ​ക്കു​ന്ന നോ​ൾ​ കാ​ർ​ഡാണ് യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ടാ​ക്സി​ക​ൾ, വാ​ഹ​ന​പാ​ർ​ക്കി​ങ്, പൊ​തു​ പാ​ർ​ക്കു​ക​ളി​ലെ പ്ര​വേ​ശ​ന ഫീ​സ്, ഇ​ത്തി​ഹാ​ദ്​ മ്യൂ​സി​യം, ന​ഗ​ര​ത്തി​ലെ 2000ത്തി​ല​ധി​കം വ​രു​ന്ന ഷോ​പ്പു​ക​ൾ, റ​സ്​​റ്റാ​റ​ന്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം നോ​ൾ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ പേ​മെ​ന്‍റ്​ ന​ട​ത്താം. ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ആ​ർ.​ടി.​എ​യു​ടെ ടി​ക്ക​റ്റ്​ വെ​ൻ​ഡി​ങ്​ മെ​ഷീ​ൻ, സോ​ളാ​ർ ടോ​പ്അ​പ്​ മെ​ഷീ​ൻ, നോ​ൾ പേ ​ആ​പ്​ എ​ന്നി​വ വ​ഴി യാ​ത്ര​ക്കാ​ർ​ക്ക്​ നോ​ൾ കാ​ർ​ഡ്​ റീ​ചാ​ർ​ജ്​ ചെ​യ്യാം. നോ​ൾ പ്ല​സ്​ കാ​ർ​ഡു​ള്ള​വ​ർ​ക്ക്​ പ്ര​ത്യേ​ക ഇ​ള​വു​ക​ളും ആ​ർ.​ടി.​എ പ്ര​ഖ്യാ​പി​ക്കാ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Noll Cardminimum amount
News Summary - Noll card minimum recharge is 20 dirhams
Next Story