Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനോ​ൾ ​പേ ​ആ​പ്​...

നോ​ൾ ​പേ ​ആ​പ്​ ന​വീ​ക​രി​ച്ചു

text_fields
bookmark_border
nol pay app
cancel

ദു​ബൈ: നാ​ലു​ പു​തി​യ സ​വി​ശേ​ഷ​ത​ക​ളോ​ടെ​ നോ​ൾ പേ ​ആ​പ്പി​ന്‍റെ ന​വീ​ക​രി​ച്ച പ​തി​പ്പ്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) പു​റ​ത്തി​റ​ക്കി. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്​ ഏ​തു​ സ​മ​യ​ത്തും എ​വി​ടെ​വെ​ച്ചും എ​ല്ലാ പ്ലാ​റ്റ്​​​ഫോ​മി​ൽ നി​ന്നും നോ​ൾ​കാ​ർ​ഡ്​ വേ​ഗ​ത്തി​ൽ റീ​ചാ​ർ​ജ്​ ചെ​യ്യാ​ൻ​ക​ഴി​യും വി​ധ​ത്തി​ലാ​ണ്​ ന​വീ​ക​ര​ണം.

കൂ​ടാ​തെ, ഉ​പ​ഭോ​ക്താ​വി​ന്‍റെ ഡി​ജി​റ്റ​ൽ ഐ​ഡി ആ​ർ.​ടി.​എ​യു​ടെ അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട്​ പു​തി​യ വ്യ​ക്തി​ഗ​ത നോ​ൾ കാ​ർ​ഡി​ന്​ ആ​പ്​ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നാ​വും. ഡി​ജി​റ്റ​ൽ ഐ.​ടി അ​ക്കൗ​ണ്ട്​ ഉ​പ​യോ​ഗി​ച്ച് സാ​ധാ​ര​ണ നോ​ൾ കാ​ർ​ഡു​ക​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കി​യി​ട്ടു​ണ്ട്. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ സ്റ്റാ​റ്റ​സ്​ അ​റി​യു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​റി​യി​പ്പ്​ ഉ​പ​ഭോ​ക്താ​വി​ന്​ ല​ഭി​ക്കു​ന്ന​തി​നാ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​​യോ എ​ന്ന​റി​യാ​ൻ സാ​ധി​ക്കും.

ആ​ർ.​ടി.​എ​യു​ടെ അ​ക്കൗ​ണ്ടു​മാ​യി ഡി​ജി​റ്റ​ൽ ഐ​ഡി അ​ക്കൗ​ണ്ട്​ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​ൽ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി എ​ന്‍റ​ർ ചെ​യ്യേ​ണ്ട​തി​ല്ല. ഇ​ത്​ സ​മ​യം ലാ​ഭി​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ ആ​ർ.​ടി.​എ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:appnol pay
News Summary - Nol Pay app has been updated
Next Story