Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെട്രോളടിക്കാനും...

പെട്രോളടിക്കാനും പലചരക്ക്​ വാങ്ങാനും നോൽ കാർഡ്​ മതി

text_fields
bookmark_border
പെട്രോളടിക്കാനും പലചരക്ക്​ വാങ്ങാനും നോൽ കാർഡ്​ മതി
cancel

ദുബൈ: മെട്രോയിലും ബസിലും യാത്ര ചെയ്യുന്നവർ മാത്രമല്ല, സ്വന്തമായി വാഹനങ്ങളുള്ളവരും റോഡ്​ ഗതാഗത അറോറ്റിറ്റിയുടെ നോൽ കാർഡ്​ കൈയിൽ സൂക്ഷിക്കുന്നത്​ നല്ലതാണ്​. ഇനോക്​ പമ്പുകളിൽ നിന്ന്​ പെട്രോളടിക്കാനും സൂം, പ്രോ​േൻറാ, പാവസ്​സ്​ പിസ്സ തുടങ്ങിയ ഒൗട്ട്​ലെറ്റുകളിൽ ഷോപ്പിങിനും ഇൗ കാർഡ്​ മുഖേന പണം നൽകാം. ഏതാനും ആഴ്​ചകൾ മുൻപ്​ സൂം ഷോപ്പുകളിലെ ഇടപാടുകൾക്ക്​ നോൽകാർഡ്​ സ്വീകരിക്കാൻ തുടങ്ങിയിരുന്നെങ്കിലും ​​ഇത്രയധികം സ്​ഥാപനങ്ങളിലേക്ക്​ വ്യാപിച്ചത്​ ഇന്നലെ മുതലാണ്​. 

ആയിരത്തിലേറെ റീ​െട്ടയിൽ സ്​ഥാപനങ്ങളിൽ ഇടപാടുകൾക്ക്​ നോൽകാർഡ്​ ഉപയോഗിക്കാമെന്നത്​ യാത്രക്കാർക്ക്​ ഏറെ സൗകര്യമാവുമെന്ന്​ ആർ.ടി.എ കോർപ്പറേറ്റ്​ ടെക്കനോളജി വിഭാഗം സി.ഇ.ഒ അബ്​ദുല്ല അൽ മദനി പറഞ്ഞു. സ്​മാർട്ട്​ സിറ്റി എന്ന ലക്ഷ്യത്തിലേക്കുള്ള ​ഗതിവേഗം കൂട്ടുന്ന നടപടിയാണിതെന്ന്​ ഇനോക്ക്​ ഗ്രൂപ്പ്​ സി.ഇ.ഒ സൈഫ്​ ഹുമൈദ്​ അൽ ഫലാസി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsnol card
News Summary - nol card-uae-gulf news
Next Story