ദുബൈയിലെ പാർക്കുകളിൽ പ്രവേശന ടിക്കറ്റായും നോൽ കാർഡുകൾ
text_fieldsദുൈബ: വാഹനയാത്രക്കും ഷോപ്പിങിനും ഉപയോഗിച്ചു വരുന്ന നോൽ കാർഡുകൾ ദുബൈയിലെ പൊതുപാർക്കുകളിലും സൗകര്യപ്രദമായ പ്രവേശനമാർഗമാവുന്നു. റോഡ് ഗതാഗത അതോറിറ്റിയുമായി ചേർന്ന് ദുബൈ നഗരസഭ നാല് പൊതു പാർക്കുകളിലായി 70 സ്മാർട്ട് ഗേറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. വൈകാതെ കാർഡ് റീച്ചാർജ് ചെയ്യാനുള്ള വെൻഡിങ് മെഷീനും ഇവിടെ സജ്ജമാക്കും. മംസാർ, സബീൽ, മുശ്രിഫ്, ക്രീക്ക് പാർക്കുകളിലാണ് പേപ്പർ ടിക്കറ്റ് ഒഴിവാക്കി കാർഡിലേക്ക് മാറിയത്.
സാധാരണ ഉപയോഗിക്കുന്ന നീല, ഗോൾഡ്, ചാര നിറ കാർഡുകൾക്ക് പുറമെ പാർക്കുകളിൽ നിന്ന് ലഭിക്കുന്ന പച്ച കാർഡും പ്രവേശനത്തിനായി ഉപയോഗിക്കാം.ഇതിന് 25 ദിർഹമാണ് കുറഞ്ഞ നിരക്ക്. റോഡ് ഗതാഗത അതോറിറ്റി നിർമിച്ച് ദുബൈ കൾച്ചറിെൻറ കീഴിൽ പ്രവർത്തിക്കുന്ന ഇത്തിഹാദ് മ്യൂസിയത്തിൽ നേരത്തേ തന്നെ പ്രവേശനത്തിന് നോൽ കാർഡ് ഉപയോഗം ആരംഭിച്ചിരുന്നു. ചുവന്ന നിറത്തിലെ കാർഡാണ് ഇതിനായി വിതരണം ചെയ്തിരുന്നത്. സന്ദർശകരുടെ കാത്ത് നിൽപ്പ് ഒഴിവാക്കാനും സന്തോഷം വർധിപ്പിക്കാനും ഇൗ സംവിധാനം സഹായകമാകുമെന്ന് ദുബൈ നഗരസഭ പൊതുപാർക്കുകളുടെ ചുമതലയുള്ള ഡയറക്ടർ മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ അവാധി പറഞ്ഞു.
ശാരീരിക വ്യതിയാനമുള്ള നിശ്ചയദാർഢ്യ വിഭാഗത്തിൽ നിന്നുള്ളവർക്കും അവരുടെ കൂടെയെത്തുന്ന രണ്ടുപേർക്കും പാർക്കുകളിൽ പ്രവേശനം സൗജന്യമാകയാൽ ഇതിനായി പ്രത്യേക കവാടങ്ങളും സ്ഥാപിക്കും. നാല് പാർക്കുകളിൽ എട്ടു മാസം കൊണ്ട് ഏഴു ലക്ഷം സന്ദർശകർ നോൽ കാർഡ് ഉപയോഗിച്ച് പ്രവേശിച്ചതായി ആർ.ടി.എ ഒാേട്ടാമേറ്റഡ് കലക്ഷൻ വിഭാഗം ഡയറക്ടർ ഖാലിദ് അൽ അവാധി ഒരു ഇംഗ്ലീഷ് പത്രത്തോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
