Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനഴ്​സിങ്​...

നഴ്​സിങ്​ വിദ്യാർഥികൾക്ക്​ ആശ്വാസം; യു.എ.ഇയിൽ നഴ്​സ്​ ലൈസൻസിന്​ അപേക്ഷിക്കാൻ പ്രവൃത്തിപരിചയം വേണ്ട

text_fields
bookmark_border
Nurse
cancel
Listen to this Article

ദുബൈ: ഇന്ത്യയിൽ, പ്രത്യേകിച്ച്​ കേരളത്തിൽ, നഴ്​സിങ് കഴിഞ്ഞവർക്കും​ വിദ്യാർഥികൾക്കും​ യു.എ.ഇയിൽ നിന്നൊരു ആശ്വാസ വാർത്ത. യു.എ.ഇയിലെ നഴ്​സ്​ ലൈസൻസിന്​ അപേക്ഷിക്കാൻ ഇനി പ്രവൃത്തിപരിചയം ആവശ്യമില്ല. ഇതുവരെ യു.എ.ഇയിൽ നഴ്​സ്​ ലൈസൻസ്​ ലഭിക്കാനുള്ള ആരോഗ്യ വകുപ്പിന്‍റെ എഴുത്തുപരീക്ഷക്ക്​ ഹാജരാകണമെങ്കിൽ നിശ്​ചിത വിദ്യാഭ്യാസ യോഗ്യതക്കൊപ്പം രണ്ടുവർഷത്തെ പ്രവൃത്തിപരിചയം കൂടി വേണമായിരുന്നു. മലയാളികളടക്കം ഒട്ടേറെ യുവ നഴ്സുമാരുടെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന പുതിയ തീരുമാനം ആരോഗ്യ വകുപ്പിന്‍റെ പുതുക്കിയ പ്രഫഷണൽ ക്വാളിഫിക്കേഷൻ റിക്വയർമെന്‍റ്​സിലാണ്​​ (പേജ്​ 70) ഉൾപ്പെടുത്തിയിരിക്കുന്നത്​. വിശദവിവരങ്ങൾ www.doh.gov.ae/en/pqrൽ ലഭ്യമാണ്​. രജിസ്​ട്രേഡ്​ നഴ്​സ്​, അസിസ്റ്റന്‍റ്​ നഴ്​സ്​ വിഭാഗങ്ങൾക്കാണ്​ പ്രവൃത്തിപരിചയം ആവശ്യമില്ലാത്തത്​. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻമാർ, ടെക്​നോളജിസ്റ്റുമാർ എന്നിവർക്കും പ്രവൃത്തിപരിചയത്തിൽ ഇളവ്​ അനുവദിച്ചിട്ടുണ്ട്​. നഴ്​സുമാർക്ക്​ ഇന്ത്യയിലെ അംഗീകൃത ബിരുദവും നഴ്​സിങ്​ കൗൺസിൽ രജിസ്​ട്രേഷനും മികച്ച സ്വഭാവ സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ യു.എ.ഇ ആരോഗ്യവകുപ്പിന്‍റെ പരീക്ഷയെഴുതാം. മെഡിക്കൽ ജീവനക്കാർക്ക് ലൈസൻസ് നൽകുന്ന ആരോഗ്യ മന്ത്രാലയം, അബൂദബി ആരോഗ്യ വകുപ്പ്, ദുബൈ ഹെൽത്ത് അതോറിറ്റി, ഷാർജ ഹെൽത്ത് അതോറിറ്റി എന്നിവയുടെല്ലാം പരീക്ഷകൾക്ക് പുതിയ ഇളവ് ബാധകമാണ്​.

അതേസമയം, പ്രാക്ടീസിൽ മുടക്കം വരുത്തിയവർ (Discontinuity of Practice) പാലിക്കേണ്ട നിബന്ധനകൾ രജിസ്​ട്രേഡ്​ നഴ്​സ്​, അസിസ്റ്റന്‍റ്​ നഴ്​സ്​ ഇളവുകളിൽ ബാധകമാണെന്ന്​ അധികൃതർ വ്യക്​തമാക്കി. നഴ്​സിങ്​ പാസായ ശേഷം രണ്ട്​ വർഷത്തിൽ കൂടുതൽ ജോലിയിൽ നിന്ന്​ വിട്ടുനിന്നവർ ഈ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്​. നഴ്സിങ് പാസായി പ്രവൃത്തിപരിചയത്തിൽ രണ്ട്​ വർഷത്തിനും മൂന്ന്​ വർഷത്തിനുമിടയിൽ വിടവ് വന്നിട്ടുണ്ടെങ്കിൽ അവർ നാല് മാസത്തെ പരിശീലനം പൂർത്തിയാക്കുകയും 20 സി.എം.ഇ (കണ്ടിന്യൂയിങ്​ മെഡിക്കൽ എജുക്കേഷൻ) അല്ലെങ്കിൽ സി.പി.ഡി (കണ്ടിന്യൂയിങ്​ പ്രഫഷണൽ ഡവലപ്​മെന്‍റ്​) ക്രഡിറ്റ് നേടുകയും വേണം. മൂന്നു വർഷത്തിനും നാല്​ വർഷത്തിനുമിടയിലാണ്​ വിടവ്​ വന്നതെങ്കിൽ ആറുമാസത്തെ പരിശീലനവും 40 സി.എ.ഇ/സി.പി.ഡി ക്രഡിറ്റും വേണം. നാല്​ വർഷത്തിനും അഞ്ച്​ വർഷത്തിനുമിടയിലാണ്​ വിടവ്​ വന്നതെങ്കിൽ എട്ട്​ മാസത്തെ പരിശീലനവും 60 സി.എ.ഇ/സി.പി.ഡി ക്രഡിറ്റും വേണം. ഇവർ തങ്ങളുടെ രാജ്യത്തെ ഏറ്റവും പുതിയ രണ്ട്​ വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. അഞ്ച്​ വർഷത്തിൽ കൂടുതൽ വിടവ് വന്നവർക്ക് യു.എ.ഇയിലെ ആരോഗ്യവിഭാഗത്തിന്‍റെ പരീക്ഷ എഴുതാൻ സാധിക്കില്ല.

സ്കൂൾ നഴ്സ് വിഭാഗത്തിന്​ രജിസ്റ്റേർഡ് നഴ്സായി രണ്ട്​ വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. കൂടാതെ, അംഗീകാരമുള്ള പീഡിയാട്രിക് അഡ്വാൻസ്ഡ് ചൈൽഡ് സപോർട്ട് (പി.എ.എൽ.എസ്) വേണം. പീഡിയാട്രിക് ഐ.സി.യു, എമർജൻസി വിഭാഗങ്ങളിലാണ്​ രണ്ട്​ വർഷത്തെ പ്രവ‍ൃത്തിപരിചയം വേണ്ടത്​. നഴ്​സ്​ പ്രാക്ടീഷണർ വിഭാഗത്തിനും രണ്ടുവർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE nurse licensenurse license
News Summary - No work experience is required to apply for a nurse license in the UAE
Next Story