വിസയില്ല, പാസ്പോർട്ടില്ല: ഹൃദയാഘാതം തളർത്തിയ ഹംസ ബായിക്ക് നാട്ടിലെത്തണം
text_fieldsഹംസ ബായ് ആശുപത്രി കിടക്കയിൽ
റാസൽഖൈമ: വിസയോ പാസ്പോർട്ടോ മറ്റ് രേഖകളോ ഇല്ല, കൈയിൽ പണവുമില്ല.കൂനിൻമേൽ കുരു എന്ന പോലെ ഹൃദയാഘാതവും തളർത്തിയതോടെ അനന്തതയിലേക്ക് നോക്കി കിടക്കുകയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഹംസ ബായി.
വഴിയിൽ വീണു കിടന്ന ഹംസയെ നാഷനൽ ആംബുലൻസ് ടീമാണ് റാസൽഖൈമയിലെ സൈഫ് ആശുപത്രിയിലെത്തിച്ചത്. മൂന്നര വർഷം മുമ്പ് സന്ദർശക വിസയിലാണ് ഹംസ യു.എ.ഇയിൽ എത്തിയത്. ഇതിന് ശേഷം വിസ പുതുക്കിയിട്ടില്ല.
പാസ്പോർട്ടിനെ കുറിച്ച് ഓർമയില്ല. ചെറിയ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നു. നാട്ടിലെത്തിയാൽ നാല് ലക്ഷം രൂപ കടമുണ്ടെന്നും അതില്ലാതെ നാട്ടിലേക്ക് പോകാൻ കഴിയില്ലെന്നുമാണ് ഹംസ പറയുന്നത്.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം വന്ന് റോഡിൽ വീണത്. സഹൃദയരുടെ സഹായമുണ്ടെങ്കിലെ ഹംസ ബായിക്ക് നാട്ടിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കാനെങ്കിലും കഴിയൂ.സഹായിക്കാൻ താൽപര്യമുള്ളവർ വിവരം അറിയിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ പുഷ്പൻ ഗോവിന്ദൻ അറിയിച്ചു (ഫോൺ: 050 370 7617).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

