ദുബൈ യാത്രക്ക് വാക്സിൻ വേണ്ട
text_fieldsദുബൈ: ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രക്ക് വാക്സിനേഷൻ വേണമെന്ന നിബന്ധന ഒഴിവാക്കി. എയർഇന്ത്യ, വിസ്താര ഉൾപെടെയുള്ള എയർലൈനുകൾ പുറത്തിറക്കിയ പുതിയ സർക്കുലറിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ദുബൈ റസിഡൻറ് വിസക്കാർക്ക് മാത്രമാണ് വാക്സിനേഷനില്ലാത്ത യാത്രക്ക് അനുമതി.
നേരത്തെ ഇറക്കിയ സർക്കുലറിൽ യു.എ.ഇയിൽ നിന്നെടുത്ത വാക്സിൻ നിർബന്ധമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ, പുതിയ സർക്കുലർ പ്രകാരം ജി.ഡി.ആർ.എഫ്.എയുടെ അനുമതിയും 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലവും നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ പരിശോധന ഫലവുമുണ്ടെങ്കിൽ ദുബൈയിലേക്ക് യാത്ര ചെയ്യാം. എമിറേറ്റ്സ് എയർലൈനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാരെൻറ സംശയത്തിന് ട്വിറ്ററിൽ നൽകിയ മറുപടിയിലാണ് എമിറേറ്റ്്സ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അതേസമയം, ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് ദുബൈയിലേക്ക് മടങ്ങാമെന്നാണ് ൈഫ്ല ദുബൈയും ഇൻഡിഗോ എയർലൈനും സർക്കുലറിൽ അറിയിച്ചിരിക്കുന്നത്. രണ്ടാം ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടിരിക്കണമെന്നും സർക്കുലറിൽ പറയുന്നു. നിലവിൽ ദുബൈ വിസക്കാർക്ക് മാത്രമെ ദുബൈയിലെ വിമാനത്താവളങ്ങളിൽ അനുമതി നൽകുന്നുള്ളു.

