Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജീവനക്കാരും കാഷ്​...

ജീവനക്കാരും കാഷ്​ കൗണ്ടറുമില്ല; ആദ്യ നിർമിതബുദ്ധി നിയന്ത്രിത സ്​റ്റോർ തുറന്നു

text_fields
bookmark_border
ജീവനക്കാരും കാഷ്​ കൗണ്ടറുമില്ല; ആദ്യ നിർമിതബുദ്ധി നിയന്ത്രിത സ്​റ്റോർ തുറന്നു
cancel
camera_alt

നിർമിതബുദ്ധി സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്​റ്റോർ

ദുബൈ: ജീവനക്കാരോ കാഷ്​ കൗണ്ടറോ ഇല്ല, കാത്തിരിപ്പോ ചോദ്യങ്ങ​ളോ ഇല്ല, ഉപഭോക്​താവിന്​ സ്വതന്ത്രമായി പ്രവേശിച്ച്​ പർചേസ്​ നടത്തി തിരിച്ചുപോരാം.

ഇതാണ്​ ദുബൈ എമിറേറ്റ്​സ്​ മാളിൽ കഴിഞ്ഞ ദിവസം ആരംഭിച്ച പുതിയ സ്​റ്റോറി​െൻറ പ്രത്യേകത. നിർമിതബുദ്ധി സംവിധാനം ഉപയോഗിച്ചുള്ള ഗൾഫ്​ മേഖലയിലെ ആദ്യ സ്​റ്റോറാണിത്​. അവിടെ പ്രവേശിച്ചുകഴിഞ്ഞാൽ എല്ലാകാര്യങ്ങളും നമ്മളറിയാതെ നടന്നോളും.

നമുക്ക്​ ആവശ്യമുള്ള വസ്​തുക്കൾ എടുക്കുകയും മടങ്ങുകയും ചെയ്യാം. ആകെ വേണ്ടത്​ ഉപഭോക്​താക്കൾ തങ്ങളുടെ ഫോണിൽ ആപ് ഡൗൺലോഡ്​ ചെയ്യുകയാണ്​. നിങ്ങൾ കടയിൽനിന്ന്​ എടുക്കുന്ന ഒാരോ സാധനങ്ങളും ഡിജിറ്റൽ ഷോപ്പിങ്​ ബാസ്​കറ്റിൽ ചേർക്കപ്പെടും. ജീവനക്കാരുടെ സഹായമില്ലാതെ പണമടക്കൽ അടക്കം എല്ലാകാര്യങ്ങളും പൂർത്തിയാവുകയും ചെയ്യും. കാരിഫോറി​െൻറ സ്​റ്റോർ യു.എ.ഇ നിർമിതബുദ്ധി, ഡിജിറ്റൽ ഇക്കോണമി, റിമോട്ട്​ വർക് ആപ്ലിക്കേഷൻസ്​ വകുപ്പ്​ സഹമന്ത്രി ഉമർ ബിൻ സുൽത്താൻ അൽ ഉലമ, മാജിദ്​ അൽ ഫുത്തൈം ഹോൾഡിങ്​ സി.ഇ.ഒ അലൈൻ ബെജ്ജാനി, ​മാജിദ്​ അൽ ഫുത്തൈം റീ​​െട്ടയ്​ൽ സി.ഇ.ഒ ഹാനി വായിസ്​ എന്നിവർ ചേർന്നാണ്​ സ്​റ്റോർ ഉദ്​ഘാടനം ചെയ്​തത്​.

1300​ ഇനം ഉൽപന്നങ്ങൾ ഷോപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്​. നീണ്ടവരികളിൽ ഉപഭോക്​താക്കൾ കാത്തിരിക്കേണ്ട അവസ്​ഥ ഒഴിവാക്കാനാണ്​ നൂതന സ്​റ്റോർ ആരംഭിച്ചതെന്ന്​ മാജിദ്​ അൽ ഫുത്തൈം ചീഫ്​ ഡിജിറ്റൽ ഓഫിസർ നല്ല കരുണാനിധി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:artificial intelligenceUAEstoresopens
News Summary - No staff and no cash counter; The first artificial intelligence-controlled store opens
Next Story