ശമ്പള കുടിശ്ശിക നൽകിയില്ല; മുൻ ജീവനക്കാരൻ സ്ഥാപനത്തിന് തീയിട്ടു
text_fieldsദുബൈ: ശമ്പള കുടിശ്ശിക ലഭിക്കാത്തതിെൻറ പേരിൽ മുൻ ജീവനക്കാരൻ ടെക്സ്റ്റൈൽ ഷോപ്പിന് തീയിട്ടു. 10 ലക്ഷം ദിർഹമിെൻറ നാശനഷ്ടം കണക്കാക്കുന്നു. ദുബൈ നാഇഫിലാണ് സംഭവം. 27കാരനായ മുൻ ജീവനക്കാരൻ തീയിടുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ കട ഉടമ പൊലീസിന് കൈമാറി. ഒരുവർഷമായി പലതവണ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടിരുന്നു. ഇതു നൽകിയില്ലെന്ന് മാത്രമല്ല, ഇയാൾ ഒളിച്ചോടിയതാണെന്ന് പുതിയ തൊഴിലുടമയോട് പഴയ സ്ഥാപന ഉടമ പറയുകയും ചെയ്തു. ഇതോടെ പുതിയ സ്ഥാപനത്തിലെ വിസ റദ്ദാക്കി. ഇതേതുടർന്ന് രാത്രിയിൽ കടയിലെത്തിയ ഇയാൾ സ്ഥാപനത്തിൽനിന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചു. പണം കണ്ടെത്താനാകാതെ വന്നതോടെ സ്ഥാപനത്തിന് തീയിട്ടശേഷം മുങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

