നിയന്ത്രണമില്ല; ട്രക്കുകൾക്ക് സർവിസ് തുടരാം
text_fieldsദുബൈ: നിലവിലെ സാഹചര്യത്തിൽ ചരക്ക്ഗതാഗതം സുഗമമാക്കുന്നതിന്‍റെ ഭാഗമായി എമിറേറ്റിലുടനീളം ട്രക്കുകൾക്ക് 24 മണിക്കൂറും ചരക്കു ഗതാഗതം തുടരാൻ അനുമതി നൽകി അധികൃതർ.
ദുബൈയിലെ ചരക്ക് നീക്കത്തെ പിന്തുണക്കുന്നതിനൊപ്പം വിതരണ ശൃംഖലയുടെ പ്രവർത്തനം സുഗമമാണെന്ന് ഉറപ്പുവരുത്തുന്നതിനുമായാണ് ട്രക്കുകളുടെ നിയന്ത്രണം നീക്കിയ നടപടി തുടരാൻ തീരുമാനിച്ചതെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യും ദുബൈ പൊലീസ് ജനറൽ ഹെഡ്ക്വോട്ടേഴ്സും അറിയിച്ചു. അതേസമയം, ഗതാഗത നിയന്ത്രണം നിലനിൽക്കുന്ന വിമാനത്താവളം, അൽ ഷിന്ദഗ തുരങ്ക പാതകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരും. റോഡ് സുരക്ഷയും ഗതാഗത നീക്കവും സുഗമമാക്കുന്നതിനായാണ് ഈ രണ്ട് മേഖലകളിൽ ട്രക്കുകൾക്ക് നിയന്ത്രണമേപ്പെടുത്തിയിരുന്നത്. ഇത് തുടരാനാണ് തീരുമാനം.
എമിറേറ്റിലെ സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനും ട്രാൻസ്പോർട്ട്, ലോജിസ്റ്റിക് കമ്പനികളുടെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുപോകുന്നതിനും സഹായിക്കുകയാണ് മറ്റിടങ്ങളിലൂടെ ട്രക്കുകൾക്ക് 24 മണിക്കൂറും സഞ്ചരിക്കാൻ അനുമതി നൽകിയതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

