Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ്രൈ​വി​ങ്ങി​നി​ടെ...

ഡ്രൈ​വി​ങ്ങി​നി​ടെ ഫോ​ണ്‍ വേ​ണ്ട; റാ​സ​ല്‍ഖൈ​മ​യി​ല്‍ പ്ര​ചാ​ര​ണം

text_fields
bookmark_border
ഡ്രൈ​വി​ങ്ങി​നി​ടെ ഫോ​ണ്‍ വേ​ണ്ട; റാ​സ​ല്‍ഖൈ​മ​യി​ല്‍ പ്ര​ചാ​ര​ണം
cancel

റാ​സ​ല്‍ഖൈ​മ: ‘ഫോ​ണി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ക’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഗ​താ​ഗ​ത ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണ​ത്തി​ല്‍ റാ​ക് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ള്‍ വ​കു​പ്പ്. വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ മൊ​ബൈ​ല്‍ ഫോ​ണും ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഒ​ഴി​വാ​ക്കി റോ​ഡ് സു​ര​ക്ഷ​യി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് റാ​ക് പൊ​ലീ​സ് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ള്‍സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ല്‍ ബ​ഹ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഡ്രൈ​വി​ങ്ങി​നി​ടെ ഇ​ന്‍റ​ര്‍നെ​റ്റ്, സോ​ഷ്യ​ല്‍ നെ​റ്റ് വ​ര്‍ക്കി​ങ് സൈ​റ്റു​ക​ള്‍, ചി​ത്ര​മെ​ടു​ക്ക​ല്‍ തു​ട​ങ്ങി​യ​വ അ​പ​ക​ട​ങ്ങ​ള്‍ക്കും ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ക്കും വ​ഴി​വെ​ക്കും. വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ ഫോ​ണി​ല്‍ സം​സാ​രി​ക്കു​ക​യും സ​ന്ദേ​ശ​ങ്ങ​ള്‍ എ​ഴു​തു​ക​യും ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ല്‍ബ​ഹാ​ര്‍ പ​റ​ഞ്ഞു. ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു​ള്‍പ്പെ​ടെ റോ​ഡി​ല്‍നി​ന്ന് ശ്ര​ദ്ധ തി​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളി​ലേ​ര്‍പ്പെ​ടു​ന്ന വാ​ഹ​ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് 800 ദി​ര്‍ഹം പി​ഴ​യും നാ​ല് ബ്ലാ​ക്ക് പോ​യ​ന്‍റു​ക​ളു​മാ​ണ് ശി​ക്ഷ​യെ​ന്നും അ​ധി​കൃ​ത​ര്‍ ഓ​ര്‍മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic PoliceCampaignphoneDrivingStartedRasalkhaima
News Summary - No phone while driving Campaign started in Ras Al Khaimah
Next Story