Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബുറൈമിയിലേക്ക് യാത്ര ചെയ്യാൻ ഇനി പാസ്പോർട്ട് വേണ്ട

text_fields
bookmark_border
പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നിയന്ത്രണം വ്യാഴാഴ്​ച ഉച്ചയോടെ നീക്കി
ബുറൈമിയിലേക്ക് യാത്ര ചെയ്യാൻ ഇനി പാസ്പോർട്ട് വേണ്ട
cancel
camera_alt

വാദി ജിസി ചെക്ക്​പോസ്​റ്റ്​

ബുറൈമി: യു.എ.ഇ.യുടെ അതിർത്തി പ്രദേശമായ ബുറൈമിയിലേക്ക് പോകാൻ വാദി ജിസി, വാദി സാ ചെക്ക് പോസറ്റുകളിൽ ഇനി മുതൽ പാസ്​പോർട്ടോ റെസിഡൻറ്​ കാർഡോ കാണിക്കേണ്ട ആവശ്യമില്ല. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നിയന്ത്രണം വ്യാഴാഴ്​ച ഉച്ചയോടെ നീക്കിയതോടെ ബുറൈമിയിലേക്കും ഒമാ​െൻറ വിവിധ ഭാഗങ്ങളിലേക്കും യാത്ര ചെയ്യാൻ കഴിയും. പതിനഞ്ച് വർഷം മുമ്പുവരെ ബുറൈമി അതിർത്തിയിലൂടെ യു.എ.ഇ.യുടെ അൽ ഐനിലേക്കും മറ്റും യാത്ര ചെയ്യാമായിരുന്നു. ഒമാൻ-യു.എ.ഇ അതിർത്തി കമ്പി വല ഉപയോഗിച്ച് മറച്ചതോടെ ആ സൗകര്യം നഷ്​ടമായി.

ബുറൈമിയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ആളുകൾക്കും പാസ്പോർട്ട് സ്വന്തം കയ്യിൽ ഇല്ലാത്തതിനാൽ മറ്റു സ്ഥലങ്ങളിലേക്ക് പോകാൻ സാധിച്ചിരുന്നില്ല. പുതിയ നിയമം വന്നത് വളരെ സന്തോഷം നൽകുന്നതായി വിവിധ രാജ്യക്കാരായ പ്രവാസികൾ പറയുന്നു.

യു.എ.ഇ വിസയുമായി ബുറൈമി ഖത്തം ഷക്ല ഫ, ഹഫീത്ത് ബോർഡർ വഴി പോകുന്നവർ പാസ്പോർട്ടിൽ എക്സിറ്റ് സീൽ ചെയ്യാൻ വാദി ജിസി ചെക്ക് പോസ്​റ്റുവരെ 35 കി.മീ യാത്ര ചെയ്തിരുന്നത് ഈ ഒരു നിയമത്തിലൂടെ ഇല്ലാതായിട്ടുണ്ട്.

ആഴ്ചയിലെ ആദ്യാവസാന ദിവസങ്ങളിൽ ബുറൈമിയിലേക്കും പുറത്തേക്കും ജോലിക്ക് പോകുന്നവരുടെ നീണ്ട വാഹന നിരതന്നെ ഉണ്ടാകുമായിരുന്നു. ആറ് വർഷം മുമ്പ് വരെ പാസ്പോർട്ടിനും റെസിഡൻറ്​ കാർഡിനും പുറമെ സ്പോൺസറുടെ സമ്മത പത്രമുണ്ടെങ്കിൽ മാത്രമേ ബുറൈമിയിലേക്ക് വരുവാനും ഒമാനിലെ മറ്റു സ്ഥലങ്ങളിലേക്ക് പോകുവാനും സാധിക്കുമായിരുന്നുള്ളൂ. പുതിയ യാത്രാ സ്വാതന്ത്ര്യം വന്നത് വളരെ നല്ല കാര്യമാണെന്നും അധികൃതർക്ക് നന്ദി പറയുന്നുവെന്നും 30 വർഷമായി ബുറൈമിയിൽ സ്പ്രിങ്ങ് വാട്ടർ കമ്പനിയിൽ ജോലി ചെയ്തു വരുന്ന ഹുസൈൻ കൊണ്ടോട്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - no passport needed to travel to Al Buraimi
Next Story