Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭക്ഷ്യവസ്തുക്കൾ...

ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കൂട്ടേണ്ട; വിപണിയിൽ ആശങ്കയില്ല

text_fields
bookmark_border
ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കൂട്ടേണ്ട; വിപണിയിൽ ആശങ്കയില്ല
cancel

ദുബൈ: നിലവിലെ സാഹചര്യത്തിൽ ഭക്ഷ്യ വസ്തുക്കൾ അനാവശ്യമായി സംഭരിക്കേണ്ടതില്ലെന്നും വിപണിയിൽ ന്യായമായ വിലയിൽ എല്ലാ സാധാനങ്ങളും വലിയ രീതിയിൽ ലഭ്യമാണെന്നും സാമ്പത്തിക, ടൂറിസം മന്ത്രി അബ്​ദുല്ല ബിൻ തൂഖ്​ അൽ മർറി വ്യക്​തമാക്കി.

ദുബൈ അൽ അവീർ പഴം പച്ചക്കറി വിപണി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം​. രാജ്യത്തെ വിതരണ ശൃംഖല സുസ്ഥിരവും ലോകമെമ്പാടുമുള്ള ഉൽപന്നങ്ങളാൽ സമ്പന്നവുമാണ്​.

ഉപഭോക്​താക്കളുടെ പ്രധാന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്​തമായ രീതിയിൽ ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്ന്​ സാധനങ്ങൾ എത്തിയിട്ടുണ്ട്​​. അതുകൊണ്ട്​ തന്നെ ഭക്ഷ്യ ഉത്​പന്നങ്ങൾ അമിതമായി വാങ്ങിക്കൂട്ടുന്നത്​​ ഒഴിവാക്ക​ണം. ആവശ്യമായത്​ മാത്രം വാങ്ങുന്നതാണ്​ ഉചിതമെന്നും അദ്ദേഹം അഭ്യർഥിച്ചു.

രാജ്യത്തെ വിപണികളെല്ലാം പഴങ്ങളും പചക്കറികളും കൊണ്ട്​ സമൃദ്ധമാണ്​. അന്താരാഷ്ട്ര വിതരണക്കാരിൽ നിന്ന്​ കാർഷിക ഉത്​പന്നങ്ങൾ തുടർച്ചയായി രാജ്യത്ത്​ എത്തിയതോടെ ചില ഉത്​പന്നങ്ങൾക്ക്​ കാര്യമായ വിലക്കുറവും പ്രകടമാണ്​. അവീർ മാർക്കറ്റിലെ പുതിയ ഭക്ഷ്യ ഷിപ്പ്​മെന്‍റുകൾ പരിശോധിച്ച മന്ത്രി വ്യാപാരികളുമായി സംസാരിക്കുകയും ചെയ്തു.

വരും ദിവസങ്ങളിൽ കൂടുതൽ അവശ്യ ഭക്ഷ്യ ഉത്​പന്നങ്ങൾ ​ലോകത്തിന്‍റെ വിവിധയിടങ്ങളിൽ നിന്ന്​ വിപണിയിൽ എത്തുമെന്നാണ്​​ പ്രതീക്ഷയെന്ന്​​ വ്യാപാരികൾ അറിയിച്ചതായി മന്ത്രി പറഞ്ഞു. വർദ്ധിച്ച വിതരണം വിപണി ലഭ്യതയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും വിലയിലെ തുടർച്ചയായ ഇടിവ് ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുമെന്നും വ്യാപാരികൾ പറഞ്ഞു.

ഭക്ഷ്യ ഉൽപന്നങ്ങളുടെയും ഉപഭോക്തൃ വസ്തുക്കളുടെയും ശക്തമായ ലഭ്യതയാണ് മൊത്തത്തിലുള്ള വിപണി സാഹചര്യം പ്രതിഫലിപ്പിക്കുന്നത്​. യു.എ.ഇയിൽ അവശ്യസാധനങ്ങൾക്ക് ഒരു ക്ഷാമവുമില്ല.

ഉപഭോക്​താക്കൾ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളികളെ നേരിടാനും രാജ്യത്തുടനീളം ഭക്ഷ്യവസ്തുക്കളുടെ ലഭ്യത സുഗകമെന്ന്​ ഉറപ്പുവരുത്തുന്നതിനുമായി വിപണികളുടെ സ്ഥിതിഗതികളും ഉപഭോക്​താക്കളിൽ നിന്നുള്ള അഭിപ്രായങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - No need to stock up on food items; no worries in the market
Next Story