Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ ഇനി നടന്ന്​...

ദുബൈയിൽ ഇനി നടന്ന്​ ക്ഷീണിക്കണ്ട; ചെറു യാത്രക്ക്​ ഡ്രൈവറില്ലാ കുഞ്ഞൻ​ കാറുകൾ വരുന്നു

text_fields
bookmark_border
ദുബൈയിൽ ഇനി നടന്ന്​ ക്ഷീണിക്കണ്ട; ചെറു യാത്രക്ക്​ ഡ്രൈവറില്ലാ കുഞ്ഞൻ​ കാറുകൾ വരുന്നു
cancel

ദുബൈ: മെട്രോ സ്​റ്റേഷനുകളിൽ നിന്ന്​ മാളുകളിലേക്കും താമസ്ഥലങ്ങളിലേക്കും ഇനി നടന്ന്​ ക്ഷീണിക്കണ്ട. ചെറു യാത്രകൾക്കായി മെട്രോ സ്​റ്റേഷനുകളിലെ​ പാർക്കിങ്​ സ്ഥലങ്ങളിൽ കുഞ്ഞൻ ഡ്രൈവറില്ലാ കാറുകൾ ഉപയോഗിക്കാം. ദുബൈയിലെ പെയ്​ഡ്​ പാർക്കിങ്​ നിയന്ത്രണ സ്ഥാപനമായ പാർക്കിനും ഡ്രൈവറില്ലാ വാഹനങ്ങൾ വികസിപ്പിക്കുന്ന ഗ്ലൈഡ്​വേയ്​സും കൈകോർത്താണ്​ നൂതനമായ യാത്ര സംവിധാനം ഒരുക്കുന്നത്​. ഇതു സംബന്ധിച്ച കരാറിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവെച്ചു. മെട്രോ സ്​റ്റേഷനുകൾക്ക്​ സമീപത്ത്​​ പാർക്കിൻ നിയന്ത്രണത്തിനുള്ള ചില പാർക്കിങ്​ സ്​ഥലങ്ങളിലായിരിക്കും തുടക്കത്തിൽ ഈ സേവനം ലഭ്യമാവുക. ഇതിനായി പാർക്കിങ്​ മേഖലകളെ മൾട്ടിമോഡൽ മൊബൈലിറ്റി ഹബുകളാക്കി മാറ്റും. ഗ്ലൈ​ഡ്​കാറുകൾ എന്നറിയപ്പെടുന്ന ഡ്രൈവറില്ലാ കാറുകളാണ്​ ഇവിടെ നിന്ന്​ സർവിസ്​ നടത്തുക. പ്രത്യേകം രൂപകൽപന ചെയ്ത ഗൈഡ്‌വേകളിലൂടെയായിരിക്കും ഗ്ലൈഡ്​കാറുകളുടെ സഞ്ചാരമെന്നതിനാൽ റോഡുകളിലെ ഗതാഗത കുരുക്കിലകപ്പെടില്ല. കാരണം തറനിരപ്പിൽ ഉയർത്താൻ കഴിയുന്ന ഭാരം കുറഞ്ഞ ഘടനകളാണ്​ ഉപയോഗിക്കുക. ലക്ഷ്യസ്ഥാനങ്ങളിലേക്ക്​ നേരിട്ടോ, ആവശ്യാനുസരണമോ നോൺ സ്​റ്റോപ്പോ ആയി യാത്ര ചെയ്യാവുന്ന രീതിയിലായിരിക്കും സർവിസ്​. പരമാവധി ആറ്​ പേർക്ക്​ യാത്ര ചെയ്യാൻ കഴിയുന്ന കാറുകൾ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കും. പരീക്ഷണാടിസ്ഥാനത്തിൽ

നഗരത്തിൽ സ്വയം നിയന്ത്രണ​ ഗതാഗത ശൃംഖല സ്ഥാപിക്കുന്നതിനായി നേരത്തെ ആർ.ടി.എ ​ഗ്ലൈഡ്​വേഴ്​സുമായി കരാർ ഒപ്പുവെച്ചിരുന്നു. ചെറിയ നഗര യാത്രകൾക്കായി രൂപകൽപന ചെയ്തിരിക്കുന്ന കോംപാക്ട്​ ഇലക്​ട്രിക്​ വാഹനങ്ങൾ ഉപയോഗിച്ച്​ ബ്ലൂവാട്ടേഴ്​സ്​ ഐലൻഡ്​, മദീനത്ത്​ ജുമൈറ, ദുബൈ ഫെസ്റ്റിവൽ സിറ്റി തുടങ്ങിയ ഗതാഗത തിരക്കേറിയ പ്രദേശങ്ങളുമായി മെട്രോ സ്​റ്റേഷനുകളെ ബന്ധിപ്പിക്കുന്നതാണ്​ പദ്ധതി. ഇത്​ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്​ പാർക്കിൻ നൂതനമായ യാത്ര സേവനം ലഭ്യമാക്കുക. പാർക്കിനിന്‍റെ അനുബന്ധ സ്ഥാപനമായ പാർക്കിൻ മൊ​ബിലിറ്റിക്കായിരിക്കും പ്രവർത്തന ചുമതല. ബഹുനില പാർക്കിങ്​ കെട്ടിടങ്ങളിൽ നിന്നായിരിക്കും ഗ്ലൈഡ്​കാറുകൾ പ്രവർത്തിക്കുകയെന്ന്​ പാർക്കിൻ അറിയിച്ചു. പാർക്കിനിന്‍റെ ആപ്ലിക്കേഷൻ, വൈബ്​സൈറ്റ്​ എന്നിവ ഉപയോഗിച്ച്​ യാത്രകൾ ബുക്ക്​ ചെയ്യാം. സർവിസ്​ സമയം, റൂട്ടുകൾ, ലക്ഷ്യസ്ഥാനത്ത്​ എത്തുന്ന സമയം എന്നിവയും ഡിജിറ്റൽ പ്ലാറ്റ്​ഫോമുകളിൽ നിന്ന്​ ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaimetrorta
News Summary - No more walking after getting off the Dubai Metro: Small driverless cars are coming for short trips.
Next Story