Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇനിയില്ല, പ്രവാസികൾക്ക്​ തണൽവിരിച്ച ആ മൂവർസംഘം
cancel

പി.കെ എന്ന പാക്കഞ്ഞി കിണറ്റിൻകര കുഞ്ഞബ്​ദുല്ല ഹാജി ഓർമയാവുമ്പോൾ അവസാനിക്കുന്നത്​ ഒരു യുഗമാണ്​. അരനൂറ്റാണ്ട്​ മുമ്പ്​​ യു.എ.ഇയിലെത്തി പുതിയ ബിസിനസ്​ ലോകം കെട്ടിപ്പടുക്കുകയും പ്രവാസികൾക്ക്​ തണലാവുകയും ചെയ്​ത മൂവർ സംഘത്തിലെ അവസാന കണ്ണിയാണ്​ വിടവാങ്ങിയത്​. കുഞ്ഞബ്​ദുല്ല ഹാജി, വി.എൻ.കെ. അഹ്​മദ് ഹാജി, പി.പി. മമ്മു ഹാജി എന്നിവർ ചേർന്നായിരുന്നു 1970കളുടെ തുടക്കത്തിൽ മദീന ഗ്രൂപ്പിന്​ തുടക്കമിട്ടതും നിരവധി പ്രവാസികളെ ഗൾഫിലെത്തിച്ചതും.

1970കളുടെ തുടക്കത്തിലാണ് സജീവ ബിസിനസുകാരനായ പി.കെ ഗൾഫിൽ എത്തുന്നത്. അറേബ്യൻ മരുഭൂമിയുടെ ഭാഗമായ ബ്രിട്ടീഷ് ട്രൂഷ്യൽ സ്​റ്റേറ്റ് ദുബൈ സൂഖിൽ കപ്പലിറങ്ങി. ദേര മത്സ്യ മാർക്കറ്റിനടുത്ത് ചാവക്കാട് സ്വദേശികൾ നടത്തിയ മദീന സൂപ്പർ മാർക്കറ്റ് ബന്ധുക്കളായ വി.എൻ.കെ, മമ്മു ഹാജി എന്നിവർക്കൊപ്പം സ്വന്തമാക്കിയതാണ്​ വഴിത്തിരിവായത്​. യു.എ.ഇയുടെ രൂപത്​കരണവും ദുബൈ നഗരത്തി​െൻറ വളർച്ചയും മദീന എന്ന സ്ഥാപനത്തെ വടവൃക്ഷമാക്കി. തണലിൽ അനേകം ചെറുതും വലുതുമായ സംരംഭങ്ങൾ പൊട്ടിമുളച്ചു. ബന്ധുക്കളും നാട്ടുകാരും ഒഴുകി. നഗരസമാന ജീവിതനിലവാരം സകല മേഖലകളിലും പ്രതിഫലിച്ചു.

ഒന്നരപ്പതിറ്റാണ്ടി​െൻറ കൂട്ടുകച്ചവടത്തിന്​ ശേഷം '80കളുടെ മധ്യത്തോടെ ഇവർ വേർപിരിഞ്ഞു. മൂന്നു പേരും ദേര, ബർദുബൈ, ഷാർജ കേന്ദ്രീകരിച്ച്​ പുതിയ സംരംഭങ്ങൾക്ക് തുടക്കംകുറിച്ചു. എല്ലാ സ്ഥാപനങ്ങളും കാലത്തിനും പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും അതീതമായി വളർന്നുപന്തലിച്ചു. ഇന്ന് രണ്ടാം തലമുറയിൽനിന്ന്​ മൂന്നാം തലമുറ അതേറ്റെടുത്തു. പി.കെ. കുഞ്ഞബ്​ദുല്ല ഹാജിയുടെ ശൃംഖല ഷാർജ കേന്ദ്രീകരിച്ച്​ പെരുകി. ഒപ്പം മറ്റ്​ എമിറേറ്റുകളിലും ഗൾഫ് നാടുകളിലും കേരളമടക്കം ഇന്ത്യൻ നഗരങ്ങളിലും ഇത്​ വ്യാപിച്ചു. 21ാം നൂറ്റാണ്ടിൽ തുടക്കക്കാരായ മൂവർ സംഘത്തിനും പറയത്തക്ക കൂട്ട് ബിസിനസ് സംരംഭങ്ങൾ ഇല്ലെങ്കിലും കുടുംബ ബന്ധങ്ങളിലെ കണ്ണികൾ വിവാഹ ബന്ധങ്ങളിൽ വിളക്കിച്ചേർക്കപ്പെട്ടിരുന്നു. മമ്മുഹാജി പതിറ്റാണ്ട് മുമ്പേ വിടപറഞ്ഞു. വി.എൻ.കെയും പി.കെയും ഈ വർഷം മാസങ്ങളുടെ വ്യത്യാസത്തിലും. അതെ, ഒരേ കുടുംബ വേരുകളിൽനിന്ന്​ കുടുംബ ചില്ലകളിലേക്കുള്ള ഈ പ്രയാണം ഉദാത്തമായ കച്ചവട കൂടിച്ചേരലി​െൻറ ചരിത്രം കൂടിയാണ്. ഓർമയും ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatsExpatriate
News Summary - No more, that trio that cast a shadow over the expats
Next Story