ഇനി ‘വീട്ടമ്മയില്ല’, പകരം ‘തലമുറകളെ രൂപപ്പെടുത്തുന്നവർ’
text_fieldsദുബൈ: ദുബൈയിൽ ഇനി വീട്ടമ്മമാർ ഇല്ല, പകരം ‘പുതുതലമുറകളെ രൂപപ്പെടുത്തുന്നവർ’ എന്നാണ് അവർ അറിയപ്പെടുക. ദുബൈ കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റിക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുകയാണ് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. മാതാവ് ശൈഖ ഹിന്ദിനോപ്പമുള്ള കുട്ടിക്കാലത്തിന്‍റെ എ.ഐ. വീഡിയോ പങ്കുവെച്ചാണ് ശൈഖ് ഹംദാൻ വീട്ടമ്മമാരെ ഇനി ‘ജെനറേഷൻ മേക്കേഴ്സ്’ എന്ന് അഭിസംബോധന ചെയ്യണമെന്ന അറിയിപ്പ് പങ്കുവെച്ചത്. കുടുംബങ്ങളേയും സമൂഹത്തേയും രൂപപ്പെടുത്തുന്നതിൽ അമ്മമാരുടെ പങ്കിനെ ആദരിക്കുന്നതിനായുള്ള മാതൃ ദിനത്തിലാണ് ശൈഖ് ഹംദാന്‍റെ പ്രതീകാത്മകമായ പ്രഖ്യാപനം.
കുട്ടികൾക്കുള്ള ആദ്യ വിദ്യാലയം അമ്മമാരാണ്. ശക്തമായ രാഷ്ട്രങ്ങളെ രൂപപ്പെടുത്തുന്ന മൂല്യങ്ങളും ഉത്തരവാദിത്തങ്ങളും അവകാശങ്ങളും കുട്ടികൾ പഠിക്കുന്ന സ്ഥലമാണതെന്നും എക്സ് അകൗണ്ടിൽ പങ്കുവെച്ച സന്ദേശത്തിൽ ശൈഖ് ഹംദാൻ വ്യക്തമാക്കി. ‘എല്ലാ അമ്മമാർക്കും നന്ദി. എല്ലാ നന്മകളുടെയും അടിസ്ഥാനം നിങ്ങളാണ്. മാതൃദിനാശംസകൾ’- ഹംദാൻ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

