Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിലേക്ക്​ ഇനി...

അബൂദബിയിലേക്ക്​ ഇനി കോവിഡ്​ പര​ിശോധന വേണ്ട

text_fields
bookmark_border
അബൂദബിയിലേക്ക്​ ഇനി കോവിഡ്​  പര​ിശോധന വേണ്ട
cancel
camera_alt

ദുബൈ അബൂദബി ​അതിർത്തിയിൽ യാത്രക്കാരെ പരിശോധിക്കാൻ ഏർ​െപ്പടുത്തിയിരുന്ന സജ്ജീകരണം

അബൂദബി: മറ്റ് എമിറേറ്റുകളില്‍നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാന്‍ കോവിഡ് ടെസ്​റ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി. ഇളവ് ഇന്നുമുതല്‍ നിലവില്‍ വരും. അബൂദബി ദുരന്തനിവാരണ സമിതിയാണ്​ ഇക്കാര്യം അറിയിച്ചത്​. ഇതോടെ, ദുബൈ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽനിന്ന്​ പഴയ രീതിയിൽതന്നെ അബൂദബി എമിറേറ്റിലേക്ക്​ ​പ്രവേശിക്കാം.

അതേസമയം, വിവിധ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ് സംവിധാനം നിര്‍ബന്ധമായും പാലിക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഇവസംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും പ്രഖ്യാപിച്ചിരുന്നു. കോവിഡ് നിയന്ത്രണത്തി​െൻറ ഭാഗമായി എല്ലാ മേഖലകളിലും സമിതിയുടെ നിരീക്ഷണം തുടരും.

അബൂദബിയിലേക്ക് പ്രവേശിക്കാന്‍ കോവിഡ് പരിശോധന ആവശ്യമില്ലെന്ന തീരുമാനം തലസ്ഥാന നഗരിക്ക് കൂടുതല്‍ ഉണര്‍വേകുമെന്നാണ് വിലയിരുത്തല്‍. കര്‍ശനമായ നിയന്ത്രണങ്ങള്‍ സാവധാനം കുറച്ചുകൊണ്ടുവരുകയായിരുന്നു. പുതിയ തീരുമാനത്തോടെ, ദുബൈ- അബൂദബി യാത്രികരുടെ എണ്ണം വര്‍ധിക്കുമെന്നും ഇത് വാണിജ്യ-ടൂറിസം മേഖലക്ക് കാര്യമായ ഗുണം ചെയ്യുമെന്നും കരുതുന്നു.

അടുത്തിടെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ദുബൈ -അബൂദബി ബസ് സര്‍വിസും ആരംഭിച്ചത്. ഇതോടെ, ജോലി ആവശ്യാര്‍ഥവും മറ്റും ഇരു എമിറേറ്റ്‌സുകളിലേക്കും സ്ഥിരമായി യാത്ര ചെയ്യേണ്ടവര്‍ക്ക് വലിയ നേട്ടമാണുണ്ടായിരിക്കുന്നത്. പുതിയ തീരുമാനങ്ങള്‍ യു.എ.ഇയില്‍ നടക്കുന്ന അന്താരാഷ് ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ കൂടുതല്‍ പങ്കാളിത്തമുണ്ടാക്കാനും വഴിയൊരുക്കും. മറ്റ്​ എമിറേറ്റിലുള്ളവർക്ക്​ അബൂദബിയിൽ എത്തി മത്സരം കാണാനുള്ള അവസരമാണ്​ ഇതോടെ ഒരുങ്ങുന്നത്​. ഇന്ന്​ തുടങ്ങുന്ന ഐ.പി.എല്ലിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ്​ നിരക്ക്​ അബൂദബി ശൈഖ്​ സായിദ്​ സ്​റ്റേഡിയത്തിലാണ്​. മറ്റു​ സ്​റ്റേഡിയങ്ങളിൽ 200 ദിർഹം മുതലാണ്​ ടിക്കറ്റ്​ നിരക്ക്​. അബൂദബിയിൽ ഇത്​ 60 ദിർഹമാണ്​. ഒപ്പം യു.എ.ഇ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന എക്‌സ്‌പോക്കും മാറ്റുകൂട്ടുമെന്നും വിലയിരുത്തപ്പെടുന്നു. പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും രാജ്യത്തി​െൻറ സുസ്ഥിരത വീണ്ടെടുക്കുന്നതിനും മുന്നേറുന്നതിനുമുള്ള മുന്‍കരുതലുകള്‍ പാലിക്കാന്‍ എല്ലാ പൗരന്മാരോടും താമസക്കാരോടും സന്ദര്‍ശകരോടും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiCovid inspection
News Summary - No more Covid inspection to Abu Dhabi
Next Story