Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇക്ക്​ നേരെ...

യു.എ.ഇക്ക്​ നേരെ ഇന്ന്​ മിസൈലാക്രമണമില്ല; 9 ഡ്രോണുകൾ തടഞ്ഞു

text_fields
bookmark_border
uae
cancel

ദുബൈ: മേഖലയിൽ സംഘർഷം ആരംഭിച്ച്​ 26-ാം ദിവസമായ ബുധനാഴ്ച യു.എ.ഇയിലേക്ക്​ ഇറാനിൽ നിന്ന്​ മിസൈലാക്രമണമുണ്ടായില്ലെന്ന്​ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ 9 ഡ്രോണുകൾ രാജ്യത്തിന്​ നേരെ അയച്ചത്​ വിജയകരമായി തടഞ്ഞിട്ടുണ്ട്​.

ആക്രമണം ആരംഭിച്ചതിന്​ ശേഷം 357 ബാലിസ്റ്റിക്​ മിസൈലുകളും 15 ക്രൂസ്​ മിസൈലുകളും 1,815 ഡ്രോണുകളുമാണ്​ യു.എ.ഇയുടെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞത്​. വിവിധ സംഭവങ്ങളിലായി മൂന്ന്​ സൈനിക ഉദ്യോഗസ്ഥരടക്കം ഒമ്പത്​ പേർ കൊല്ലപ്പെടുകയും 166പേർക്ക്​ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്​.

കഴിഞ്ഞ ദിവസം ബഹ്​റൈനിലുണ്ടായ ആക്രമണത്തിൽ യു.എ.ഇ സായുധസേനയുമായി ബന്ധപ്പെട്ട ഒരു മൊറോക്കൻ സിവിലിയൻ കോൺട്രാക്ടർ കൊല്ലപ്പെടുകയും, യു.എ.ഇ പ്രതിരോധ മന്ത്രാലയത്തിലെ അഞ്ച് ഉദ്യോഗസ്ഥർക്കും ചില ബഹ്റൈൻ സൈനികർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു​.

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രതിരോധ മന്ത്രാലയം പൂർണമായും സജ്ജമാണെന്നും, രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ഭീഷണിയിലാക്കുന്ന ഏത് ശ്രമങ്ങളെയും ശക്തമായി നേരിടുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsUS Iran War
News Summary - No missile attacks against UAE today; 9 drones intercepted
Next Story