Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ആഗസ്റ്റിലെ...

യു.എ.ഇയിൽ ആഗസ്റ്റിലെ ഇന്ധനവിലയിൽ വലിയ മാറ്റമില്ല

text_fields
bookmark_border
Fuel Pumps
cancel

ദുബൈ: രാജ്യത്തെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ മാസത്തെ നിരക്കിൽ വലിയ മാറ്റമില്ല. പെട്രോളിന്​ നേരിയ കുറവും ഡീസലിന്​ ചെറിയ വർധനവുമാണ്​ രേഖപ്പെടുത്തിയത്​. സൂപ്പർ 98 പെട്രോളിന്​ ജൂലൈയിൽ 2.70 ദിർഹമായിരുന്നത്​ ​2.69 ദിർഹമായി കുറഞ്ഞു. സ്​പെഷ്യൽ 95 പെട്രോളിന്​ 2.58 ആയിരുന്നത്​ 2.57ദിർഹമായും കുറഞ്ഞു. ആ പ്ലസ്​ 91 പെട്രോളിന്​ 2.51 ആയിരുന്നത്​ 2.50ദിർഹമായി കുറഞ്ഞു. അതേസമയം ഡീസൽ ലിറ്ററിന്​ 2.63 ദിർഹമായിരുന്നത്​ 2.78ദിർഹമായി വർധിച്ചിട്ടുണ്ട്​​. ജൂണിൽ ഇത്​ 2.45 ദിർഹമായിരുന്നു. ജൂണിനെ അപേക്ഷിച്ച്​ ജൂലൈയിൽ പെട്രോൾ നിരക്കുകൾ 12ഫിൽസ്​ വർധിച്ചിരുന്നു. പുതുക്കിയ നിരക്കുകൾ വ്യാഴാഴ്ച അർധരാത്രി 12 മണിയോടെ നിലവിൽ വരും.

ആഗോള വിപണിയിലെ ക്രൂഡ്​ ഓയിൽ വില വിലയിരുത്തി രാജ്യത്തെ ഫ്യുവൽ പ്രൈസസ്​ മോണിറ്ററിങ്​ കമ്മിറ്റിയാണ്​ ഇന്ധന വില ഓരോ മാസവും പുതുക്കി നിശ്ചയിക്കുന്നത്​. ഊർജ മന്ത്രാലയത്തിന്‍റെ അംഗീകാരത്തോടെ നിശ്​ചയിക്കുന്ന നിരക്ക്​ എല്ലാ മാസവും മാറിക്കൊണ്ടിരിക്കും. നിലവിൽ വലിയ മാറ്റമില്ലാത്തതിനാൽ ദൈനംദിന ആവശ്യങ്ങളുടെ നിരക്കിൽ നിരക്ക്​ മാറ്റം വലിയ രീതിയിൽ പ്രതിഫലിക്കില്ല. വിവിധ എമിറേറ്റുകളിലെ ടാക്സി നിരക്കുകളും ഇന്ധന വില മാറ്റമനുസരിച്ച്​ എല്ലാ മാസവും പുതുക്കാറുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel priceUAE NewsGulf NewsAugustUAE Fuel Price
News Summary - No major change in fuel prices in the UAE in August
Next Story