Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബന്ധുക്കളെ കുറിച്ച് വിവരമില്ല; പാലക്കാട് സ്വദേശിയുടെ മൃതദേഹം ദുബൈയിലെ മോർച്ചറിയിൽ
text_fieldsbookmark_border
ദുബൈ: ബന്ധുക്കളെ കുറിച്ച് വിവരം ലഭിക്കാത്തതിനാൽ പാലക്കാട് സ്വദേശിയുടെ മൃതദേഹം ദുബൈയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. വടക്കേത്തറ മേലാർക്കോഡ് ഗ്രാമപറമ്പ് വീട്ടിൽ പഴയന്‍റെയും പാറുവിന്‍റെയും മകൻ പ്രജീഷ് കുമാർ (38) എന്നാണ് പാസ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ദുബൈ പൊലീസും ഇന്ത്യൻ കോൺസുലേറ്റുമാണ് ഇക്കാര്യം അറിയച്ചതെന്നും ഇദ്ദേഹത്തെ അറിയാവുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നും സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
Next Story

