Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ വാടകക്ക്...

ദുബൈയിൽ വാടകക്ക് ചെ​ക്ക്​ വേ​ണ്ട: അക്കൗണ്ട്​ വഴി നൽകാനുള്ള സംവിധാനം ഉടൻ

text_fields
bookmark_border
ദുബൈയിൽ വാടകക്ക് ചെ​ക്ക്​ വേ​ണ്ട: അക്കൗണ്ട്​ വഴി നൽകാനുള്ള സംവിധാനം ഉടൻ
cancel
Listen to this Article

ദു​ബൈ: പേ​പ്പ​ർ ര​ഹി​ത പേ​​മെ​ന്‍റ്​ എ​ന്ന സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ​യി​ൽ അ​ക്കൗ​ണ്ട്​ വ​ഴി വാ​ട​ക ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഉ​ട​ൻ ന​ട​പ്പാ​ക്കും. ഇ​ത​നു​സ​രി​ച്ച്​ ഇ​നി വാ​ട​ക ന​ൽ​കാ​ൻ ചെ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ല്ല. ദു​ബൈ ലാ​ന്‍ഡ് ഡി​പ്പാ​ർ​ട്​​മെ​ന്‍റും (ഡി.​എ​ൽ.​ഡി) എ​മി​റേ​റ്റ്സ്​ എ​ൻ.​ബി.​ഡി​യും ചേ​ർ​ന്നാ​ണ് പു​തി​യ രീ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​ന്നാ​ൽ വാ​ട​ക​ക്കാ​ർ​ക്ക്​ ചെ​ക്കു​ക​ള്‍ മു​ന്‍കൂ​ട്ടി ന​ൽ​കേ​ണ്ടി വ​രി​ല്ല. പ​ണം യു.​എ.​ഇ സെ​ന്‍ട്ര​ൽ ബാ​ങ്കി​ന്‍റെ ഡ​യ​റ​ക്ട് ഡെ​ബി​റ്റ് സി​സ്റ്റം വ​ഴി ഡി​ജി​റ്റ​ലാ​യി കൈ​മാ​റാ​ൻ സാ​ധി​ക്കും. ഇ​ത്​ വാ​ട​ക​ക്കാ​ർ​ക്കും ഉ​ട​മ​ക​ൾ​ക്കും ഒ​രു​പോ​ലെ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. ദു​ബൈ സ​ർ​ക്കാ​റി​ന്‍റെ പേ​പ്പ​ർ ര​ഹി​ത പേ​​മെ​ന്‍റ് സം​വി​ധാ​നം എ​ന്ന കാ​ഴ്ച​പ്പാ​ടി​നൊ​പ്പം ദു​ബൈ ടെ​ന്‍ എ​ക്സ് സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ദു​ബൈ​യി​ൽ ആ​സ്തി​ക​ൾ വാ​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക് എ​മി​റേ​റ്റ്സ്​ എ​ൻ.​ബി.​ഡി​യി​ൽ നോ​ണ്‍ റ​സി​ഡ​ന്‍റ്സ് സേ​വി​ങ്സ് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​നും അ​തു​വ​ഴി വ​സ്തു​ക്ക​ള്‍ വാ​ങ്ങാ​നും വാ​ട​ക ഈ​ടാ​ക്കാ​നും സൗ​ക​ര്യ​മു​ണ്ടാ​കും. ക​ട​ലാ​സ്‍ര​ഹി​ത പേ​മെ​ന്‍റി​നാ​യു​ള്ള ദു​ബൈ സ​ർ​ക്കാ​റി​ന്‍റെ വീ​ക്ഷ​ണ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് പു​തി​യ സം​രം​ഭ​മെ​ന്ന്​ ഡി.​എ​ൽ.​ഡി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബു​ത്തി ബി​ൻ മ​ജ്​​രീ​ൻ പ​റ​ഞ്ഞു. എ​മി​റേ​റ്റ്​​സ്​ എ​ൻ.​ബി.​ഡി വൈ​സ്​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഹി​ഷാം അ​ബ്​​ദു​ല്ല ആ​ൽ ഖാ​സിം സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiRentAccount Payable
News Summary - No Checks for Rent in Dubai: Account Payable Soon
Next Story