Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎൻ.എം.സി ക്വിസ് ബീ...

എൻ.എം.സി ക്വിസ് ബീ സംഘടിപ്പിച്ചു

text_fields
bookmark_border
എൻ.എം.സി ക്വിസ് ബീ സംഘടിപ്പിച്ചു
cancel
camera_alt

എ​ൻ.​എം.​സി ക്വി​സ് ബീ ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​​ൾ ട്രോ​ഫി​യു​മാ​യി

Listen to this Article

അ​ൽ​ഐ​ൻ: എ​ൻ.​എം.​സി സ്​​പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ, അ​ൽ ഐ​ൻ മ​ക്ത​ബ​യു​മാ​യി സ​ഹ​ക​രി​ച്ച് സാ​യി​ദ് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ 'എ​ൻ.​എം.​സി ക്വി​സ് ബീ' ​സം​ഘ​ടി​പ്പി​ച്ചു. പ്ര​ദേ​ശ​ത്തെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നും മു​പ്പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. മ​ത്സ​ര​ത്തി​ൽ അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ഖാ​ലി​ദ് നി​ബ്രാ​സ് (ഗ്രേ​ഡ്-12), മി​ഷേ​ൽ മു​ഹ​മ്മ​ദ് (ഗ്രേ​ഡ്-12), നെ​യ്ൽ സാ​ദെ (ഗ്രേ​ഡ്-12) എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ദാ​റു​ൽ ഹു​ദാ ഇ​സ്​​ലാ​മി​ക് സ്കൂ​ൾ അ​ൽ ഐ​നി​ലെ ദേ​വ​ന​ന്ദ അ​നി​ൽ കു​മാ​ർ (ഗ്രേ​ഡ് -12), ഇ​മാ​ൻ ആ​സി​ഫ് (ഗ്രേ​ഡ്-9), സി​ദ്ന യൂ​നു​സ് (ഗ്രേ​ഡ്-9), എ​ന്നി​വ​രു​ടെ ടീം ​ര​ണ്ടാം സ്ഥാ​ന​വും അ​വ​ർ ഓ​ൺ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ലെ മി​ല​ൻ സെ​ബി​ൻ (ഗ്രേ​ഡ്-9), ജോ​ഹാ​ൻ ഗി​ജു (ഗ്രേ​ഡ്-9), ആ​ദി​ത്യ കേ​ശ​ദ് (ഗ്രേ​ഡ്-9) എ​ന്നി​വ​രു​ടെ ടീം ​മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഡോ. ​ഒ​മ​ർ അ​ൽ ദ​ഹ്​​രി (വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ർ), ത​യാ​ബ് അ​ൽ ദ​ർ​മാ​ക്കി (ശൈ​ഖ ല​ത്തീ​ഫ ബി​ൻ​ത് സാ​യി​ദ് അ​ൽ ന​ഹ്​​യാ​ൻ ഓ​ഫി​സ് ഡ​യ​റ​ക്ട​ർ) തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക്വി​സ് മാ​സ്റ്റ​ർ റ​സ​ൽ മു​ഹ​മ്മ​ദ് സാ​ലി നേ​തൃ​ത്വം ന​ൽ​കി. എ​ൻ.​എം.​സി ക്വി​സ് ബീ ​വാ​ർ​ഷി​ക ഇ​വ​ന്‍റാ​യി​രി​ക്കു​മെ​ന്ന്​ എ​ൻ.​എം.​സി അ​ൽ​ഐ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NMCQuiz Bee
Next Story