Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.ഐ.ടി കാലിക്കറ്റ് അലുമ്നി യു.എ.ഇക്ക് പുതിയ നേതൃത്വം

text_fields
bookmark_border
എൻ.ഐ.ടി കാലിക്കറ്റ് അലുമ്നി യു.എ.ഇക്ക് പുതിയ നേതൃത്വം
cancel
camera_alt

എൻ.ഐ.ടി.സി.എ.എ യു.എ.ഇയുടെ പുതിയ നേതൃത്വം

ദുബൈ: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് അലുംനി അസോസിയേഷന്‍റെ യു.എ.ഇ ചാപ്റ്ററിന് (എൻ.ഐ.ടി.സി.എ യു.എ.ഇ) പുതിയ നേതൃത്വം ചുമതലയേറ്റു. സെപ്റ്റംബർ ആറിന് ദുബൈ ഫോർച്യൂൺ ആട്രിയത്തിൽ നടന്ന അലുംനി സംഗമത്തിലാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലയേറ്റത്.

ഹർഷ് ബഷീർ (പ്രസിഡന്‍റ്), ടി.എസ്. ഗോകുൽദാസ് (വൈസ് പ്രസിഡന്‍റ്), മനു വർഗീസ് (സെക്രട്ടറി), ആർ.വി. മുഹമ്മദ് റിനീഷ് (ജോ. സെക്രട്ടറി), അതുൽ വട്ടോളത്തിൽ (ട്രഷറർ) എന്നിവർ ഭാരവാഹികളായി ചുമതലയേറ്റു. വിവിധ തലമുറകളിലും മേഖലകളിലുമുള്ള എൻ.ഐ.ടി കാലിക്കറ്റ് പൂർവവിദ്യാർഥികളെ കൂടുതൽ സജീവമായി ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകൾക്ക് പ്രത്യേക ചുമതലകളുള്ള അംഗങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗമാണ്.

യു.എ.ഇയിലെ എൻ.ഐ.ടി കാലിക്കറ്റ് പൂർവവിദ്യാർഥികൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും പരസ്പരം സഹായിക്കാനും വളരാനും കഴിയുന്ന സജീവമായ കൂട്ടായ്മയായി അലുംനി സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുകയുമാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ചടങ്ങിൽ സംസാരിച്ച പ്രസിഡന്‍റ് ഹർഷ് ബഷീർ പറഞ്ഞു. അടുത്ത ആറുമാസത്തേക്കുള്ള പ്രവർത്തനങ്ങളുടെ രൂപരേഖ സെക്രട്ടറി മനു വർഗീസ് അവതരിപ്പിച്ചു. കുടുംബസംഗമങ്ങൾ, കായിക-ഔട്ട്ഡോർ പരിപാടികൾ, വിദ്യാഭ്യാസ-കരിയർ മാർഗനിർദേശ പ്രവർത്തനങ്ങൾ, പ്രൊഫഷനൽ നെറ്റ്‌വർക്കിങ്, മെന്‍റർഷിപ്പ്, യുവ പൂർവവിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള പരിപാടികൾ, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പ്രവർത്തനപദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NIT Calicut Alumni UAE,
Next Story