നിഷ്ക ജ്വല്ലറി അബൂദബി ഷോറൂം ഉദ്ഘാടനം 13ന്
text_fieldsനിഷ്ക മോമെന്റ്സ് ജ്വല്ലറി ചെയർമാൻ നിഷിൻ തസ്ലിൻ, കൊ-ചെയർമാൻ വി.എ ഹസ്സൻ എന്നിവർ ദുബൈയിൽ
വാർത്തസമ്മേളനത്തിൽ
ദുബൈ: നിഷ്ക മൊമെന്റസ് ജ്വല്ലറിയുടെ നാലാമത് ഷോറൂം അബൂദബിയിൽ തുറക്കുന്നു. ഹംദാൻ സ്ട്രീറ്റിൽ തുറക്കുന്ന പുതിയ ഷോറൂം ഡിസംബർ 13ന് വൈകീട്ട് 5.30ന് പ്രമുഖ അഭിനേത്രി തമന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്യുമെന്ന് നിഷ്ക മോമെന്റ്സ് ജ്വല്ലറി ചെയർമാൻ നിഷിൻ തസ്ലിൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ആധുനിക ഡിസൈനുകളുടെ വശ്യതയും പരമ്പരാഗത ആഭരണ കലയോടുള്ള ആദരവും ആഘോഷമാക്കുന്ന ഈ ഗ്രാൻഡ് ലോഞ്ച് ഒരു അന്താരാഷ്ട്ര ജ്വല്ലറി ബ്രാൻഡ് എന്ന ലക്ഷ്യത്തിലേക്കുള്ള നിഷ്കയുടെ ശക്തമായ ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാൻഡ് ലോഞ്ചിന്റെ ഭാഗമായി ലക്കി ഡ്രോ മത്സരത്തിലൂടെ രണ്ട് ജെറ്റോർ ടി1 എസ്.യു.വിയും മറ്റനേകം സമ്മാനങ്ങളും നേടാനുള്ള അവസരവും നിഷ്ക ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
അതോടൊപ്പം മറക്കാനാകാത്തൊരു ജ്വല്ലറി ഷോപ്പിങ് അനുഭവം കൂടിയാകും പുതിയ ഷോറൂം ഉപഭോക്താക്കൾക്ക് സമ്മാനിക്കുക. നിഷ്ക മോമെന്റ്സ് ജ്വല്ലറി മാനേജിങ് ഡയറക്ടർ റിസ്വാൻ ഷിറാസ്, കൊ-ചെയർമാൻ വി.എ. ഹസൻ (ഫ്ലോറ ഗ്രൂപ് ഓഫ് ഹോട്ടൽസ്, എസ്.ബി.കെ. റിയൽ എസ്റ്റേറ്റ്) എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

