നിഷാദിന്‍റെ ബൈക്ക് പുറപ്പെട്ടു; ലക്ഷ്യം ഏഴു രാജ്യങ്ങൾ, 15,000 കി.മീ.
text_fieldsലോക സമാധാനത്തിന്‍റെ സന്ദേശവുമായുള്ള നിഷാദിന്‍റെ ബൈക്ക് യാത്ര വിഗ്‌നേഷ് വിജയകുമാർ മേനോൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു. അഡ്വ. ഹാഷിക് തൈക്കണ്ടി സമീപം
ദുബൈ: ലോക സമാധാനത്തിന്‍റെ സന്ദേശവുമായി 'ദ പ്രൗഡ് ഇന്ത്യൻ' എന്ന ആപ്തവാക്യവുമായി പെരിന്തൽമണ്ണ സ്വദേശി നിഷാദ് ബൈക്ക് യാത്ര ആരംഭിച്ചു. 70 ദിവസം കൊണ്ട് ഏഴു രാജ്യങ്ങളിലൂടെ 15,000 കിലോമീറ്ററാണ് നിഷാദ് ബൈക്കിൽ സഞ്ചരിക്കുക. യു.എ.ഇ, ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ, തജികിസ്താൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലൂടെ ഇന്ത്യയിലെത്തി പെരിന്തൽമണ്ണയിൽ അവസാനിക്കുന്ന രീതിയിലാണ് ദുബൈയിൽനിന്ന് യാത്രക്ക് തുടക്കം കുറിച്ചത്.
ഐ.എൻ.ഡി ഐ (IND i) എന്നുപേരിട്ടിരിക്കുന്ന ലോക സമാധാനയാത്രയുടെ ഫ്ലാഗ്ഓഫ് കറാമയിലെ ബുർജ്മാൻ പരിസരത്ത് നടന്ന ചടങ്ങിൽ വെൽത്ത് ഐ ഗ്രൂപ് ഓഫ് കമ്പനി സി.ഇ.ഒ വിഗ്‌നേഷ് വിജയകുമാർ മേനോൻ നിർവഹിച്ചു. അഡ്വ. ഹാഷിക് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. അനൂപ് അരിത്തോട്ടം സ്വാഗതം പറഞ്ഞു.
170 ഓളം രാജ്യങ്ങളിലെ ജനങ്ങൾ സമാധാനത്തോടെ അധിവസിക്കുന്ന യു.എ.ഇയിൽനിന്ന് യാത്രതിരിക്കാൻ സാധിച്ചതിൽ ഒരു പ്രവാസിയെന്ന നിലയിൽ സന്തോഷമുണ്ടെന്ന് നിഷാദ് പറഞ്ഞു. യാത്ര പൂർത്തീകരിക്കാൻ എല്ലാവരുടെയും പ്രാർഥന ഉണ്ടാവണമെന്നും നിഷാദ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

